സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘം യാത്ര ആരംഭിച്ചു
പെരിയ: ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ജില്ലയില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘം പ്രയാണമാരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന പകര്‍ച്ചവ്യാധി കളടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് മെഡിക്കല്‍ സംഘം ലക്ഷ്യമിടുന്നത്.
തൊഴിലാളികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും സംഘത്തിന്റെ പരിശോധനകള്‍. ഒരു ഡോക്ടര്‍, രïു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ലാബ് ടെക്നിഷ്യന്‍, കോഡിനേറ്റര്‍ എന്നിവരടങ്ങുന്നതായിരിക്കും സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘത്തിലുïാവുക. മെഡിക്കല്‍ സംഘത്തിന്റെ യാത്ര പെരിയയിലെ കേന്ദ്ര സര്‍വകലാശാലയുടെ കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തു നിന്നു കെ കുഞ്ഞിരാമന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ ഡോ.എ.പി ദിനേശ് കുമാര്‍ പദ്ധതി വിശദീകരിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ അധ്യക്ഷയായി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഗൗരി സഞ്ചരിക്കുന്ന വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഇ മോഹനന്, കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.എ രാധാകൃഷ്ണന് നായര്‍, ജില്ലാ മലേറിയ ഓഫിസര്‍ വി സുരേശന്, ഡോ.അര്ജ്ജുന് അടിയോടി, വിനോദ് കുമാര്‍, എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ രാജഗോപാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."