HOME
DETAILS
MAL
നീലേശ്വരം നഗരത്തില്‍ വണ്‍വേ ട്രാഫിക് ഏര്‍പ്പെടുത്തി
backup
January 13 2017 | 01:01 AM
നീലേശ്വരം: നഗരത്തില്‍ വണ്‍വേ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തി. ഒരാഴ്ചയായി പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനമാണു തുടരാന്‍ തീരുമാനമായത്. ബസുടമാ സംഘം പ്രതിനിധികള്‍, ഓട്ടോറിക്ഷാ തൊഴിലാളി പ്രതിനിധികള്‍, പൊലിസ് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, നഗരവാര്ഡുകളിലെ കൗണ്‍സലര്‍മാര്‍ എന്നിവരുടെ യോഗത്തിലാണു ഇക്കാര്യം തീരുമാനിച്ചത്. നേരത്തേ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നു.
മാര്‍ക്കറ്റില്‍ നിന്നു ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ പഴയതുപോലെ തന്നെയാണു സര്‍വിസ് നടത്തേïത്. മാര്‍ക്കറ്റ് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ അഞ്ഞൂറ്റമ്പലം-തെരു റോഡു വഴിയും സര്‍വിസ് നടത്തണം. ഇതോടെ ബസ് സ്റ്റാന്‍ഡ്-മാര്‍ക്കറ്റ് റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."