HOME
DETAILS
MAL
കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി
backup
January 13 2017 | 01:01 AM
കുന്നുംകൈ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ അഴിമതി നടത്തിയ പഞ്ചായത്തംഗങ്ങള്‍ രാജിവയ്ക്കണമെന്നും പഞ്ചായത്തിലെ വിവിധ പദ്ധതികളില്‍ ഡി.ഡി.എഫ് ഭരണസമിതി നടത്തുന്ന അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യു പടിഞ്ഞാറേയില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, ഡി.സി.സി ജന.സെക്രട്ടറിമാരായ ഹരീഷ് പി നായര്‍, ടോമി പ്ലാച്ചേരി, സെബാസ്റ്റ്യന്‍ പതാലില്‍, ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ജോസഫ് മുത്തോലി, അഗസ്റ്റിന് ജോസഫ്, കെ.എ ജോയി, സോണി പൊടിമറ്റം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."