നീലേശ്വരത്ത് ആധുനിക രീതിയിലുള്ള മത്സ്യമാര്ക്കറ്റു സ്ഥാപിക്കും
നീലേശ്വരം: നഗരത്തില്‍ ആധുനിക രീതിയിലുള്ള മത്സ്യമാര്‍ക്കറ്റ് വരുന്നു. ഇതിനായി സ്ഥലം ഏറ്റെടുക്കുന്ന കാര്യം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അജïയായി വരും. ഇതോടെ ഏറെക്കാലത്തെ മുറവിളിക്കാണു പരിഹാരമാകുന്നത്. കടിഞ്ഞിക്കടവില് കിണറ്റിക്കര തറവാട് ധര്‍മദേവ ട്രസ്റ്റ് മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കാനായി സ്ഥലം നല്‍കാമെന്നു അറിയിച്ചിട്ടുï്. ഇതിന്റെ അടിസ്ഥാനത്തിലാണു ഇക്കാര്യം കൗണ്‍സില്‍ മുന്‍പാകെ വരുന്നത്. 40 സെന്റ് സ്ഥലം ഏറ്റെടുക്കാനാണു നഗരസഭ ആലോചിക്കുന്നത്. മത്സ്യമാര്‍ക്കറ്റിനു പുറമെ പഴം, പച്ചക്കറി സ്റ്റാളുകളും ഒരുക്കാന്‍ ആലോചനയുï്.
കൗണ്‍സില്‍ യോഗം ഇക്കാര്യം അംഗീകരിച്ചാല്‍ തറവാട്ടു ഭാരവാഹികളുമായി ഉപാധികള്‍ സംബന്ധിച്ചു ചര്‍ച്ച നടത്തും. സ്ഥലം ലീസിനു നല്‍കാമെന്നാണു ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്നായിരിക്കും സര്‍ക്കാരിന്റെ അനുമതിക്കായി പ്രൊജക്ട് സമര്‍പ്പിക്കുക. 10 ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
നിലവില്‍ മാര്‍ക്കറ്റ് ജങ്ഷന്, മെയിന്‍ ബസാര്‍, പേരോല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റോഡരികിലാണു മത്സ്യ വില്പന നടക്കുന്നത്. മഴക്കാലത്തു ചെളിവെള്ളത്തിലിരുന്നും വേനല്ക്കാലത്തു വെയില് കൊïുമാണു വില്പന നടത്തുന്നത്. ബാക്കി വരുന്ന മീനുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഇപ്പോഴില്ല. വില്പനകേന്ദ്രങ്ങളില് തന്നെ സൂക്ഷിക്കുകയാണു പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."