ആധാര വിവരങ്ങള്‍ കൈമാറല്‍; സമയം ഇന്ന് അവസാനിക്കും : മിക്ക ഭൂ ഉടമകള്‍ക്കും വിവരം നല്‍കാനായില്ല
കാഞ്ഞങ്ങാട്: ജില്ലയില്‍ ആധാര വിവരങ്ങള്‍ കൈമാറാന്‍ ഭൂ ഉടമകള്‍ക്കുള്ള അവസരം ഇന്ന് അവസാനിക്കും. എന്നാല്‍ പല ഭൂ ഉടമകളും ഇപ്പോഴും വിവരങ്ങള്‍ വില്ലേജ് ഓഫിസില്‍ സമര്‍പ്പിക്കാനാവാതെ പടിക്ക് പുറത്താണ്. ബാങ്കില്‍ നിന്നു ലോണെടുത്ത പല ഭൂ ഉടമകളും ഇതിനുള്ള സര്‍ട്ടിഫിക്കറ്റു ലഭിക്കാത്തതിനെ തുടര്‍ന്നു വിവരങ്ങള്‍ കൈമാറാനാവാതെ വലയുകയാണ്. ബാങ്കില്‍ ആധാരമുïെങ്കില്‍ ഭൂ ഉടമകള്‍ക്ക് അതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നു ജില്ലാ കലക്ടറും റവന്യൂ വകുപ്പും ബാങ്ക് അധികൃതര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ജില്ലയിലെ പല ബാങ്കുകളും ഇതു നല്‍കിയിട്ടില്ല.
അതേസമയം, കഴിഞ്ഞ മാസം 31 വരെ ഭൂ വിവരങ്ങള്‍ നല്‍കാന്‍ സമയം അനുവദിച്ച റവന്യൂ അധികൃതര്‍ ഇതിന് വേïി അതാതു വില്ലേജ് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു. ഈ മാസം മൂന്നു മുതല്‍ ഇന്ന് വരെ ഉച്ചക്ക് ശേഷം അതാത് വില്ലേജുകളില്‍ നേരിട്ട് സ്വീകരിക്കാനും അധികൃതര്‍ സൗകര്യം ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."