മദ്റസകള്‍ ഇസ്ലാമിക സാംസ്കാരിക പ്രഭവ കേന്ദ്രം: ഹൈദരലി ശിഹാബ് തങ്ങള്‍
പരപ്പ: മദ്റസകള്‍ ഇസ്ലാമിക സാംസ്കാരിക പ്രഭവ കേന്ദ്രമാണന്നും അറിവിനു ഖുര്‍ആന്‍ നല്കുന്ന സ്ഥാനം മഹത്തരമാണന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പരപ്പ ഹയാത്തുല്‍ ഇസ്ലാം മദ്റസയുടെ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഹൈദരലി തങ്ങള്‍. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെ ട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി.
സുവനീര്‍ പ്രകാശനം പി .കെ മജീദ് ഹാജിക്കു നല്കി ഹൈദരലി തങ്ങള്‍ നിര്‍വഹിച്ചു. ഖുര്‍ആന്‍ മനപ്പാഠമാക്കിയ മുഹമ്മദ് ശമ്മാസിനു ഹൈദരലി തങ്ങള്‍ ഉപഹാരം നല്കി. അലി മുസ്ലിയാര്, സഹല്‍ അസ്ഹരി, അബൂബക്കര്‍ സിദ്ധീഖ് അല്‍ ഹസനി തളിപറമ്പ, ഷംസുദ്ധീന് ലത്ത്വീഫി, ഇബ്രാഹിം മൗലവി, ജാതിയില്‍ ഹസൈനാര്‍, സി.എച്ച് അന്തുഞ്ഞി ഹാജി, ടി അബ്ദുറഹ്മാന് ഹാജി, പി അബ്ദുല്ല ഹാജി, സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി സി.എം ഇബ്രാഹിം കെ.പി സുഹൈല്‍ സംസാരിച്ചു.
സാംസ്കാരിക സമ്മേളനം എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.കെ ഇസ്ഹാഖ് അധ്യക്ഷനായി. ബഷീര്‍ വെള്ളിക്കോത്ത് പ്രഭാഷണം നടത്തി. വി ബാലകൃഷ്ണന്, കരിച്ചേരി കുഞ്ഞമ്പു നായര്‍, റവ.ഫാദര്‍ ഇമ്മാനുവല്‍ കൂനാങ്കിയില്‍, വി.പി.എം.കെ അടിയോടി, എ.പി ജോസഫ് പ്രസംഗിച്ചു. ആബിദ് ഹുദവി തച്ചണ്ണ മുഖ്യ പ്രഭാഷണം നടത്തി.
ഇന്നു വൈകിട്ട് മദ്റസ ഓഫിസ് ബ്ലോക്ക് ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹനീഫ അച്ചുമ്മാടത്ത് അധ്യക്ഷനാകും. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രാര്‍ഥന സദസിന് സയ്യിദ് മുഹമ്മദ് ഹു സൈന്‍ തങ്ങള്‍ പട്ടാമ്പി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."