ബാവിക്കര പദ്ധതി പുനരുദ്ധാരണം പുരോഗമിക്കുന്നു
ബോവിക്കാനം: വേനലാരംഭിക്കുന്നതിനു മുന്‍പേ കുടിവെള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ബാവിക്കര കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കടുത്ത വരള്‍ച്ചയിലേക്കു നീങ്ങുന്ന കാസര്‍കോടും സമീപ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കു കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ പൈപ്പുകള്‍ ഇടക്കിടെ പൊട്ടുന്നതു മൂലം കുടിവെള്ളം മുടങ്ങുന്നതു പതിവായിരുന്നു.
പൈപ്പുകളുടെ കാലപ്പഴക്കവും വേനലായാല്‍ ഉപ്പുവെള്ളം പമ്പു ചെയ്യേïി വരുന്നതുമാണു പൈപ്പ് പൊട്ടലിനു കാരണമാകുന്നത്. പഴകി ദ്രവിച്ച ഇരുമ്പു പൈപ്പുകള്‍ക്കു പകരം കൂടുതല്‍ കാലം നിലനില്‍ക്കുന്നതും പുത്തന്‍ സാങ്കേതിക വിദ്യയുപയോഗിച്ചു നിര്‍മിച്ചതുമായ ടെക്‌ടെയില്‍ ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിക്കുന്നതോടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുമെന്നു വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഉറപ്പു നല്‍കുന്നു. കാസര്‍കോട് നഗരത്തിലേക്കും സമീപത്തെ അഞ്ചോളം പഞ്ചായത്തുകളിലേക്കും കുടിവെള്ളം എത്തിക്കുന്നതിനായി ബാവിക്കരയില്‍ നിന്നും വിദ്യാനഗറിലേക്കുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍ നിരവധി സ്ഥലങ്ങളിലെ ദ്വാരങ്ങളിലൂടെ ദിവസം തോറും ലക്ഷക്കണക്കിനു ലിറ്റര്‍ കുടിവെള്ളമാണു പാഴായിരുന്നത്. ബോവിക്കാനം മല്ലം റോഡരികിലെ എട്ടാംമൈലില്‍ നിന്നു തുടങ്ങിയ പൊട്ടല്‍ ചെര്‍ക്കളത്തിനടുത്തു വരെ നീളുന്നു. ജനങ്ങളുടെ ഇടപെട്ടതു മൂലമാണ് പുനുരുദ്ധാരണ പ്രവര്‍ത്തനത്തിനു അധികൃതര്‍ തയാറായത്. 250 മീറ്ററില്‍ പൈപ്പിട്ടുകഴിഞ്ഞ പ്രവൃത്തി രïര മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണു എന്‍ജിനിയര്‍മാര്‍ പറയുന്നത്.
പുതിയ പൈപ്പ് വരുന്നതോടെ കുടിവെള്ളം അനാവിശ്യമായി പാഴാകുന്നതു തടയാനാവുമെന്നു പ്രതീക്ഷയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."