കാത്തിരിപ്പ് സഫലം
കൂത്തുപറമ്പ്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പഴയനിരത്ത് പുറക്കളം റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു.
ടാറിങ്ങിനു പുറമെ ഏതാനും ഭാഗത്ത് ഇന്റര്‍ലോക്ക് പാകിയുമാണ് അമ്പത് ലക്ഷത്തോളം രൂപ ചെലവിട്ട് നവീകരണ പ്രവൃത്തി നടത്തുന്നത്. കുïും കുഴിയുമായി യാത്രാദുരിതം സൃഷ്ടിച്ച ഈ റോഡ് നവീകരിക്കണമെന്നത് ഏറെ കാലമായി ഉയരുന്ന ആവശ്യമായിരുന്നു. തുടര്‍ന്ന് മുന്‍മന്ത്രി കെ.പി മോഹനന്റെ എം.എല്‍.എ ഫïില് നിന്നു റോഡ് നവീകരണത്തിനായി അമ്പതു ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും പ്രവൃത്തി ആരംഭിക്കുന്നത് അനിശ്ചിതമായി നീïു. തുടര്‍ന്ന് മന്ത്രി കെ.കെ ശൈലജ മുന്‍കൈയെടുത്ത് നവീകരണ പ്രവൃത്തി വേഗത്തിലാക്കുകയായിരുന്നു. പഴയ നിരത്ത് ജങ്ഷനില്‍ നിന്നു പുറക്കളം ഭാഗത്തേക്കുള്ള റോഡില്‍ 50 മീറ്റര്‍ നീളത്തില്‍ ഇന്റര്‍ലോക്ക് പാകിക്കഴിഞ്ഞു. മറ്റൊരു ഭാഗത്ത് 10 മീറ്റര്‍ നീളത്തിലും ഇന്റര്‍ലോക്ക്
പാകും. ബാക്കി വരുന്ന ഒരു കിലോമീറ്ററോളം ദൂരത്തില്‍ ടാറിങ് നടന്നു കൊïിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാവുമെന്നാണ് കരുതുന്നത്. മട്ടന്നൂര്‍, കൊട്ടിയൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് കൂത്തുപറമ്പ് ടൗണ്‍ കടക്കാതെ തന്നെ കണ്ണൂര്‍ റോഡിലേക്കു കയറാനുള്ള എളുപ്പ വഴിയാണിത്. വാഹനങ്ങള്‍ ഈ റോഡ് ഉപയോഗിക്കുന്നതിലൂടെ കൂത്തുപറമ്പ് ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."