ആഘോഷത്തിമിര്‍പ്പില്‍ നാട്ടുകാര്‍
തളിപ്പറമ്പ്: നണിശേരിക്കടവ്-മുല്ലക്കൊടി പാലം സമയബന്ധിതമായി പൂര്‍ത്തീകരിച്ച കരാറുകാരനെയും ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ ആദരിച്ചു. ബാനറുകളും പോസ്റ്ററുകളും പതിച്ചും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയുമായിരുന്നു നാട്ടുകാര്‍ കരാറുകാരനോടുള്ള നന്ദി അറിയിച്ചത്. കരാറുകാരന്‍ ടി.എ അബ്ദുറഹ്മാന്‍ ഹാജിയെ ചടങ്ങില്‍ ആദരിച്ചു.
മയ്യിലില്‍ നിന്നു തളിപ്പറമ്പിലേക്കുള്ള ദൂരം ഒന്‍പത് കിലോമീറ്ററോളം കുറക്കുന്ന പാലം വേണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഏറ്റെടുത്ത പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത് കാസര്‍കോട്ടെ പ്രമുഖ നിര്‍മാണ കമ്പനിയായ ജാസ്മിന്‍ ഗ്രൂപ്പാണ്. എക്‌സ്പാന്‍ഷന്‍ പോയിന്റുകള്‍ ഇല്ലാതെ പണിത പാലത്തിന്റെ നീളം 375 മീറ്ററാണ്.
ഇത്തരത്തിലുള്ള ജില്ലയിലെ രïാമത്തെ പാലമാണിത്. 36 കോടിയാണ് നിര്‍മാണ ചെലവ്. ഇരുഭാഗത്തും ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാതയുമൊരുക്കിയിട്ടുï്. ഏഴരമീറ്ററാണ് പാലത്തിലെ റോഡിന്റെ വീതി. അപ്രോച്ച് റോഡില്‍ നണിശേരി ഭാഗത്ത് പൂവം വരെ ഒമ്പത് മീറ്റര്‍ വീതിയിലാണ് ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിച്ചിരിക്കുന്നത്. അഞ്ചരമീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങും നടത്തിയിട്ടുï്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പാലംപണി പൂര്‍ത്തിയായ സന്തോഷത്തില്‍ ഇരുകരയിലെയും നാട്ടുകാര്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. വിഭവ സമൃദ്ധമായ സദ്യയും പാല്‍പ്പായസവും ഒരുക്കി നാടെങ്ങും വിതരണം ചെയ്തു. മാര്‍ച്ച് അവസാനത്തോടെ ഉദ്ഘാടനം നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."