സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന: എട്ട് ബസുകളുടെ സര്‍വീസ് നിര്‍ത്തിവച്ചു
ആലുവ: ആലുവ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തി.
134 വാഹനങ്ങള്‍ പരിശോധിച്ചതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയ എട്ട് വാഹനങ്ങള്‍ സര്‍വീസ് തുടര്‍ന്ന് നടത്താതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.
ക്രമക്കേടുകള്‍ തീര്‍ത്ത് ആലുവ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ മുന്‍പാകെ പരിശോധനക്കായി ഹാജരാക്കാനും നിര്‍ദേശിച്ചു.
കൃത്യമായ നിബന്ധനകള്‍ പാലിച്ച വാഹനങ്ങള്‍ക്ക് മുന്‍ ഗ്ലാസില്‍ ഫിറ്റ്‌നസ്സ് സ്റ്റിക്കര്‍ പതിച്ചു നല്‍കി.
വാഹനത്തിന്റെ ബ്രേക്ക്, ഹാന്റ് ബ്രേക്ക്, സ്പീഡ് ഗവര്‍ണര്‍, ഡോര്‍ ഭാഗം, സീറ്റുകള്‍, ലൈറ്റുകള്‍, ഫശ്റ്റ് എയ്ഡ് ബോക്‌സ്, ഫയര്‍ എക്സ്റ്റിങ്ഗ്യൂഷന്‍, ടയറുകള്‍, ഇലക്ട്രിക്കല്‍ സിസ്റ്റം, എമര്‍ജെന്‍സി എക്‌സിറ്റ്, വൈപ്പര്‍ തുടങ്ങിയ പരിശോധനയ്ക്ക് വിധേയമാക്കി. സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ തുടര്‍ന്നുള്ള പരിശോധനയില്‍ നിന്നും ഒഴിവാക്കും.
രാവിലെ 8.30ന് മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജി സാമുവല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ.എം ഷാജി, ആലുവ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ജോജി പി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.കെ ദീപു, പി.എന്‍ ശിവന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍സ് ിന്‍സ്‌പെക്ടര്‍മാരായ ഷിബു കെ.പി, കെ.എം ബിനീഷ് കുമാര്‍, സിബിമോന്‍ ഉണ്ണി എന്നിവരാണ് വാഹന പരിശോധനക്ക് ഫിറ്റ്‌നസ് സ്റ്റിക്കര്‍ നല്‍കിയത്.
ഫിറ്റ്‌നസ്സ് പരിശോധനക്ക് എത്താന്‍ സാധിക്കാത്ത വാഹനങ്ങള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തി സ്റ്റിക്കര്‍ പതിച്ചു നല്‍കുന്നതാണെന്ന് ആലുവ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ജോജി പി ജോസ് അറിയിച്ചു.
സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുള്ള സുരക്ഷാ ബോധവത്കരണ പരിശീലന ക്ലാസ് ശനിയാഴ്ച മുട്ടം എസ്.സി.എം.എസ് കോളജില്‍ രാവിലെ 8.30ന് നടത്തും.
എല്ലാ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും പ്രസ്തുത പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്ന് ആലുവ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ജോജി പി ജോസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."