പാരമ്പര്യം പിന്തുടരല് ദീനിന്റെ അഭിവാജ്യഘടകം: ഷരീഫ് ബാഖവി വേശാല
കണ്ണൂര്‍: പരിശുദ്ധ ദീനിന്റെ നിലനില്‍പ്പ് പാരമ്പര്യത്തേയും പൈതൃകത്തേയും മുറുകെ പിടിക്കുന്നതിനാലാണെന്ന് മുഹമ്മദ് ഷരീഫ് ബാഖവി വേശാല. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുകരണം ജീലാനി അനുസ്മരണവും റാത്തീബും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീനിനെ ജീവിപ്പിക്കാന്‍ മഹത്തായ ത്യാഗം ചെയ്ത മുഹ്യുദ്ദീന്‍ ശൈഖിന്റെ നാമം ധരിച്ച ചിലര്‍ മതവിരുദ്ധ കാര്യങ്ങള്‍ മുഴക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. ബഷീര്‍ അസ്അദി അധ്യക്ഷനായി. സലാം ദാരിമി കിണവക്കല്‍, അഹ്മദ് തേര്‍ളായി, ഷഹീര്‍ പാപ്പിനിശ്ശേരി, ലത്തീഫ് പന്നിയൂര്‍, ഗഫൂര്‍ ബാഖവി, അസ്ലം അസ്ഹരി, ഹാരിസ് ഇടവച്ചാല്‍, ഇബ്നു ആദം, റിയാസ് ശാദുലിപള്ളി, ഷുക്കൂര്‍ ഫൈസി പുഷ്പഗിരി, ഷുഹൈബ് പാപ്പിനിശ്ശേരി, നിയാസ് അസ്അദി, റഹ്മത്തുല്ല പുല്ലൂപ്പി, ലത്തീഫ് ഇടവച്ചാല്‍, മുഹമ്മദലി കലൈക്കല്‍, മഹറൂഫ് മട്ടന്നൂര്‍, ജുനൈദ് ചാലാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."