മുച്ചിലോട്ട് ദേവിയുടെ തിരുമുടി നിവര്‍ന്നു
കരിവെള്ളൂര്‍: മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ദേവിയുടെ തിരുമുടി നിവര്‍ന്നു. ജനലക്ഷങ്ങളുടെ മാസങ്ങളോളമുള്ള കാത്തിരുപ്പിനു വിരാമമായി മുച്ചിലോട്ടിന്റെ കന്നിരാശിയില്‍ കൈലാസമായി സങ്കല്‍പിച്ച പീഠത്തിനടുത്ത് താളമേള ചെïമേളങ്ങളുടെ അകമ്പടിയോടെ കരിവെള്ളൂര്‍മണക്കാടന്‍ ഗുരുക്കള്‍ രൂപകല്‍പന ചെയ്ത ഉടയാടകളും പൊയ്ക്കണ്ണും ധരിച്ചായിരുന്നു മുച്ചിലോട്ട് ഭഗവതിയുടെ പുറപ്പാട്. മുച്ചിലോട്ട് ആചാരസ്ഥാനീകരും ഭക്തജനങ്ങളും തൊഴുത് പ്രാര്‍ഥിക്കുന്നതോടെ പദചലനമാരംഭിച്ചു. താളമേളങ്ങളോടെ ഒമ്പതു തവണ ക്ഷേത്രം വലംവച്ചു. ആചാരസ്ഥാനീകരെ വണങ്ങി അയ്യടി താളത്തില്‍ ക്ഷേത്രത്തിന്റെ മുന്നില്‍ നാലുഭാഗവും ദര്‍ശിച്ച് നൃത്തച്ചുവടോടെ മണിക്കിണറിനടുത്തേക്ക് നീങ്ങി മണിക്കിണര്‍ ദര്‍ശിച്ചു. മുച്ചിലോടന്‍ പടനായരുടെ കിണറില്‍ ഇറങ്ങി ദാഹം തീര്‍ത്തതിന്റെ ധന്യമായ ഓര്‍മയുടെ സൂചകമാണിത്. പിന്നീട് പൊയ്ക്കണ്ണഴിച്ചു അന്നപൂര്‍ണേശ്വരി ഭാവത്തോടെ മണിമുറം കൈയ്യിലെടുത്ത് പുഷ്പം നിറച്ച് ചുവടുകളോടെ ക്ഷേത്രമുറ്റത്ത് അടിച്ചുതളിച്ച് പുവിട്ടു. തുടര്‍ന്ന് പീഠത്തിന്‍മേല്‍ നൃത്തംവച്ച് നീരാട്ടും ജപവും കഴിഞ്ഞ് തിരുവായുധങ്ങളെടുത്ത് ദേവിയുടെ പേട്ടോല ചരിത്രം സ്തുതിച്ച് ഭക്തകര്‍ക്ക് മഞ്ഞള്‍ പ്രസാദം നല്‍കി അനുഗ്രഹം ചൊരിഞ്ഞു. ഇന്നലെ രാവിലെ മുതല്‍ പുലികïന്‍, തല്‍പ്പരൂപന്‍, കൈക്കോളന്‍, നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍ കാളി, പരദേവത തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടി. തിരുമുടി നിവര്‍ന്നതോടെ അന്നദാനവും ആരംഭിച്ചു. രï് ലക്ഷത്തോളം പേരാണ് ഊട്ടുപുരയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."