12 ഡോക്ടര്‍മാരെ നിയമിച്ചു
കണ്ണൂര്‍: ജില്ലയിലെ മൃഗാശുപത്രികളില്‍ ദീര്‍ഘകാലമായി ഒഴിഞ്ഞുകിടന്ന തസ്തികകളിലേക്ക് 12 വെറ്ററനിറി ഡോക്ടര്‍മാരെ നിയമിച്ചതായി മന്ത്രി കെ രാജു അറിയിച്ചു.
ഒരാഴ്ച മുമ്പ് കണ്ണൂരിലെത്തിയ മന്ത്രി ചെറുകുന്ന് പഞ്ചായത്ത് മൃഗാശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് നിലവിലെ പി.
എസ്.സി ലിസ്റ്റില്‍ നിന്നു സംസ്ഥാനത്ത് ഒഴിവുള്ള വെറ്ററിനറി ഓഫിസര്‍മാര്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്നും അതില്‍ പത്തിലധികം ഓഫിസര്‍മാരെ കണ്ണൂര്‍ ജില്ലയിലേക്ക് നല്‍കുമെന്നും പ്രഖ്യാപിച്ചത്.
മൃഗസംരക്ഷണ മേഖലയില്‍ മറ്റുള്ള തസ്തികകളിലേക്ക് ഉടന്‍ നിയമനം നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുï്. ജനകീയ പ്രശ്നങ്ങളെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. അതിന്റെ ഫലമായാണ് മൃഗസംരക്ഷണ മേഖലയില്‍ ഏറെ ആശ്വാസമാകുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുïായത്. ജില്ലയിലെ മലയോര മേഖലയിലെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മൃഗസംരക്ഷണമേഖലയിലെ മറ്റ് പ്രധാന വിഷയങ്ങളിലും അതിവേഗത്തില്‍ നടപടിയുïാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്കുമാര്‍ അറിയിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."