പെരുമ്പാവൂര്‍ ബീവറേജസ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം സംഘര്‍ഷത്തിനിടയാക്കി
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബീവറേജസ് ഔട്ട്ലെറ്റ് ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തെ നാട്ടുകാര്‍ സംഘടിച്ച് എതിര്‍ത്തത് സംഘര്‍ഷത്തിനിടയാക്കി.
പെരുമ്പാവൂര്‍ പി.പി റോഡില്‍ സ്വകാര്യ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഔട്ട്ലെറ്റാണ് സമീപത്തെ കïന്തറ പ്രദേശത്തോട് ചേര്‍ന്ന് നില്ക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചത്.
നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ബീവറേജസ് നാളുകളായി ജനങ്ങളുടെ സൈ്വര്യ വിഹാരത്തിന് തടസം സൃഷ്ടിച്ചുവരികയാണ് സമീപത്തെ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടുനില്ക്കാന് വരുന്ന സ്ത്രീകളുള്പ്പെയുള്ളവര്ക്കും ഔട്ട്ലെറ്റിന്റെ പ്രവര്‍ത്തനം ബുദ്ധിമുട്ടിക്കുന്നതാണ്. മദ്യപന്മാരുടെ ശല്യവും മദ്യപാനി സംഘങ്ങള്‍ തമ്മിലുളള സംഘര്‍ഷങ്ങള്‍ പതിവായതോടെ ആശുപത്രിയിലേക്കെത്തുന്നവര്ക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കും ദുസ്സഹമായ അവസ്ഥയാണ്.
ഈ സാഹചര്യം നിലനില്‍ക്കെയാണ് സമീപത്തെ കïന്തറ പ്രദേശത്തോട് ചേര്‍ന്ന് നില്ക്കുന്ന പെരുമ്പാവൂരിലെ പ്രമുഖ വ്യവസായിയുടെ കെട്ടിടത്തിലേക്ക് ഇന്നലെ ബീവറേജസ് ഔട്ട്ലെറ്റ് മാറ്റാന്‍ ശ്രമിച്ചത്. തുടര്‍ന്ന് മദ്യം സ്റ്റോക്ക് ഇറക്കാന്‍ വന്നതോടെ നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
സംസ്ഥാന പാതയില്‍ നിന്നും 500 മീറ്റര്‍ പരിധിയില്‍ മദ്യശാല പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന കാരണത്തെ തുടര്‍ന്നാണ് 100 മീറ്റര്‍ കൂടി മാറി സമീപത്തെ കെട്ടിടത്തിലേക്ക് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കാന്‍ ശ്രമിച്ചത്.
പ്രദേശത്തെ രാഷ്ട്രീയ - സാമൂഹിക - രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഒന്നിച്ച് പ്രതിഷേധം ശക്തമാക്കിയതോടെ മദ്യം ഇറക്കാതെ വാഹനം തിരികെ പോയി. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ.സുദര്ശന് എന്നിവര്‍ പ്രശ്നത്തില്‍ വേï പരിഹാരം കാണുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി.
കൂടാതെ മത - രാഷ്ട്രീയ ഭേതമന്യേ ഒന്നിച്ച് നിന്ന് സമരപരിപാടികള്‍ നേതൃത്വം നല്കുവാന് ജനകീയ സമരസമിതിക്ക് രൂപം നല്‍കാനും തീരുമാനിച്ചിട്ടുï്. ഹൈക്കോടതി വിധിയെ മാനിച്ച് കൊï് ജനവാസ കേന്ദ്രത്തില്‍ നിന്നും ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുംവരെ വിട്ടുവീഴ്ച്ചയില്ലാത്ത സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച് നാട്ടുകാരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനം നഗരംചുറ്റി പാത്തിപാലത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമത്തില്‍ കെ.പി.സി.സി സെക്രട്ടറി റ്റി.എം സക്കീര്‍ ഹുസൈന്, യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റിയംഗം ഷിബു മീരാന്‍, കïന്തറ ജമാഅത്ത് പ്രസിഡന്റ് സി.എം അഷറഫ്, വെങ്ങോല പഞ്ചായത്തംഗം കെ.എം ഷംസുദ്ദീന്, എം.എം സുധീര്‍. പി.എ കാസിം, ഷമീര്‍ ചായമ്മാടി, സലീം കïന്തറ, എം.കെ.എ ഷമീര്‍, മൈതീന്‍കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."