പരാതിക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ രക്ഷപ്പെടുത്താന്‍ പൊലിസ് ശ്രമം
കൊച്ചി: അനധികൃത ക്വാറിക്കെതിരേ വിജിലന്‍സ് കോടതിയെ സമീപിച്ച പരിസ്ഥിതി പ്രവര്‍ത്തകനെയും കേസിലെ സാക്ഷിയെയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊലിസ് നടപടി എടുക്കാതെ ക്വാറി ഉടമയ്ക്കു വേïി വിലപേശല്‍ നടത്തുന്നുവെന്നു പരാതി.
തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് സിജി കെ. പൗലോസിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയാണ് ചെന്നൈയിലെ ഗ്രീന്‍ ട്രൈബ്യൂണല്‍ കോടതി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നു നിര്‍ദേശിച്ചിട്ടും പൊലിസിന്റെ പിന്തുണയോടെ പ്രവര്‍ത്തനം തുടരുന്നത്. ഇതിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ തിരുവാങ്കുളം വീപ്പനാത്ത് ഷിജു വി. പൗലോസ്,സാക്ഷി പഴുക്കാമറ്റം അയിനിക്കുടിയില്‍ എ.സി ജോയി എന്നിവരെയാണ് ക്വാറി ഉടമയും ഗൂïകളും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതേക്കുറിച്ചു പരാതിപ്പെടാന്‍ പുത്തന്‍കുരിശ് പൊലിസ് സ്‌റ്റേഷനില്‍ എത്തിയ ഇരുവരെയും എസ്.ഐ ജയപ്രസാദ് കാശുവാങ്ങി ഒത്തുതീര്‍പ്പാക്കാന്‍ ഉപദേശിച്ചു.
വഴങ്ങാത്ത ഇരവരെയും കള്ളക്കേസില്‍ കുടുക്കാനും ശ്രമം. എസ്.ഐയുടെ സാന്നിധ്യത്തില്‍ ഷിജുവിനെ ക്വാറി ഉടമയും സംഘവും മര്‍ദ്ദിച്ചതായും ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പരാതിപ്പെട്ടു. തിരുവാണിയൂര്‍ പഴുക്കാമുറ്റത്ത് ക്വാറിക്ക് അനുമതി നല്‍കിയത് ക്വാറി ഉടമായുടെ ബന്ധുവും പഞ്ചായത്ത് സെക്രട്ടറിയുമായ കൊച്ചുറാണി മുഖാന്തിരമാണെന്നും ഷിജു പറഞ്ഞു. ഇവരെ കൂടാതെ ജില്ലാ ജിയോളജിസ്റ്റിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തുന്നുï്.
ഇതിനിടെയാണ്ഷിജുവിനും ജോയിക്കും നേരെ കഴിഞ്ഞ മാസം 20നു അക്രമണം ഉïായത്. പഴുക്കാമറ്റം പള്ളിയുടെ സമീപത്തുവെച്ച് ഇരുവരെയും ക്വാറി ഉടമ സജി, സഹോദരന്‍ ജോയി, സജിയുടെ ഭാര്യാസഹൗദരന്‍ ഏലിയാസ്, കൊച്ചുറാണിയുടെ ഭര്‍ത്താവ് പ്രിന്‍സ്, സഹോദരന്‍ പ്രിനു എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.ഇരുവരുടേയും പക്കല്‍ ഉïായിരുന്ന പണവും മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുത്തു. തുടര്‍ന്നു പൊലിസ് സ്‌റ്റേഷനില്‍ എത്തിയ ഇരുവരെയും വനിതാ കോണ്‍സ്റ്റബിളിനോട് അസഭ്യമായി പെരുമാറി എന്ന കള്ളക്കേില്‍ കുടുക്കാനുള്ള ശ്രമവും ഉïായി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ ജോയിയുടെ ഭാര്യ ബിന്‍സി എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."