ദേശീയ പാതയ്ക്ക് നടുവില്‍ കുടുങ്ങിയ ലോറിക്ക് പിന്നില്‍ മിനിലോറി ഇടിച്ച് യുവാവ് മരിച്ചു
നെടുമ്പാശ്ശേരി: ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ദേശീയ പാതയ്ക്ക് നടുവില്‍ കുടുങ്ങിയ കïെയ്‌നര്‍ ലോറിക്ക് പിന്നില്‍ മിനിലോറി ഇടിച്ച് യുവാവ് മരിച്ചു.
മിനിലോറിയിലെ ക്ലീനര്‍ ആലുവ പാനായിക്കുളം മടത്തേരപ്പറമ്പില്‍ വീട്ടില്‍ ജമാലിന്റെ മകന്‍ അല്‍ അസ്‌ക്കറാണ് (21) മരിച്ചത്. ഡ്രൈവര്‍ മാതൃസഹോദരനായ ഏലൂക്കര മനക്കലത്തെറ്റ വീട്ടില്‍ മാഹിന്‍ (36) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി അങ്കമാലി ആലുവ ദേശീയപാതയില്‍ നെടുമ്പാശ്ശേരി കരിയാട് വളവില്‍ കാര്‍ണിവെല്‍ ഹോട്ടലിന് സമീപമായിരുന്നു അപകടം.
എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ പാര്‍സല്‍ സര്‍വീസ് ലോറിയാണ് ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് ദേശീയപാതക്ക് നടുവില്‍ കുടുങ്ങിയത്.
തൊട്ടുപിറകെ തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി കയറ്റി വരികയായിരുന്ന മിനി ലോറിയാണ് കïെയിനര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് കയറിയത്.
പെട്ടെന്ന് റോഡിന് നടുവില്‍ കïയ്‌നര്‍ ലോറി കïതോടെ ഡ്രൈവര്‍ മാഹിന്‍ മിനിലോറി വലത് വശത്തേക്ക് വെട്ടിച്ചു മാറ്റി.
ഇതിനിടെ ഇടത്‌വശം കïയ്‌നര്‍ ലോറിയുടെ അടിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇടത് വശത്ത് ഇരിക്കുകയായിരുന്ന അസ്‌ക്കര്‍ ലോറിക്കുള്ളില്‍ കുടുങ്ങുകയും ചെയ്തു.
സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അസ്‌ക്കറിനെ രക്ഷിക്കാനായില്ല.
തുടര്‍ന്ന് അങ്കമാലിയില്‍ നിന്ന് അഗ്‌നിശമന സേനയെത്തി മിനി ലോറി വെട്ടിപ്പൊളിച്ചാണ് അസ്‌ക്കറിനെ പുറത്തെടുത്തത്.
അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കïെയ്‌നര്‍ ലോറിയുടെ സിഗ്‌നല്‍ പ്രകാശിക്കാതിരുന്നതും റോഡിലെ വഴി വിളക്കുകള്‍ അണഞ്ഞുകിടന്നതും ദുരന്തത്തിന് കാരണമായതായി ആക്ഷേപമുï്.
അസ്‌ക്കറിന്റെ മാതാവ്: ബീവി. സഹോദരന്‍: അല്‍അമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."