HOME
DETAILS

അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി

  
backup
January 13 2017 | 01:01 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6-3

 


നെടുമ്പാശ്ശേരി: വിദേശത്ത് നിന്നും നികുതി വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം സ്വര്‍ണം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സ് വിഭാഗം പിടികൂടി.
പിടിച്ചെടുത്ത സ്വര്‍ണത്തിന് 29 ലക്ഷം രൂപ വില വരും. ദുബായിയില്‍ നിന്നും വന്ന കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് ഷാഫി (27) യാണ് അറസ്റ്റിലായത്.
ബുധനാഴ്ച്ച രാത്രി 10.30ന് ദുബായിയില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 1 എക്‌സ് 434 ാം നമ്പര്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ലഗേജിനകത്ത് ഹാന്റ് ഡ്രെയറിന്റെ ടാന്‍സ്‌ഫോര്‍മറിലും, കംപ്രസര്‍ നെബുലൈസറിനുള്ളിലുമാണ് 30 സ്വര്‍ണ കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. സ്വര്‍ണം പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ റോഡിയം ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു.
ആകെ 991.700 ഗ്രാം തൂക്കമുï്. ദുബായിയില്‍ ലേബര്‍ വിഭാഗം തൊഴിലാളിയായ പ്രതി കമ്മിഷന്‍ വ്യവസ്ഥയില്‍ സ്വര്‍ണക്കടത്ത് കരിയറായി പ്രവര്‍ത്തിക്കുകയായിരുന്നെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നല്‍കിയിട്ടുï്. ദുബായി സ്വദേശിയാണ് സ്വര്‍ണം തന്നെ ഏല്‍പ്പിച്ചതെന്നും വിമാനത്താവളത്തിലെത്തുമ്പോള്‍ കൈമാറേï ആള്‍ വിളിക്കുമെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നും പ്രതി കസ്റ്റംസിനോട് വെളിപ്പെടുത്തി.
കസ്റ്റംസ് ആക്ട് 1962 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ബിജു തോമസ്, അസിസ്റ്റന്റ് കമ്മീഷണര്‍ ജയന്ത് പി. നാരായണന്‍, സൂപ്രïന്റുമാരായ എം ഷൈരാജ്, പി.സി അജിത് കുമാര്‍, കെ മധുകുമാര്‍, സെറിന്‍ ജോസഫ്, പി ഗോപിനാഥന്‍, കെ.പി സതീശന്‍, ഇന്‍സ്‌പെക്ടര്‍മാരായ സത്പാല്‍ മീണ, സുനില്‍കുമാര്‍, കെ രാജ് കുമാര്‍, അനുരാജ് സെത്യ, അഭിഷേക് ബജ്‌ബൈ, മഹാരാജ സിങ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago