മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍
നെട്ടൂര്‍: കായലില്‍ ചൊറിശല്യം ഏറിയതോടെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലായതായി പരാതി. ഇത് മൂലം മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന തിരുവാതിര തക്കവും വെറുതെയായതായി തൊഴിലാളികള്‍ പറയുന്നു. ചൊറി നിറയുന്നതോടെ വല കീറുകയും ഇവയുടെ ഭാരം താങ്ങാനാകാതെ ഊന്നിവലകുറ്റികള്‍ ഒടിഞ്ഞു പോകുകയും ചെയ്യുന്നു.
ചൊറി നിറയുന്നതിനാല്‍ വലയില്‍ മത്സ്യം കയറുന്നില്ല. ഇത് മൂലം ഊന്നിവല, നീട്ടുവല, ചീനവല മേഖലയിലെ മത്സ്യത്തൊഴിലാളികളാണ് പട്ടിണിയിലായിരിക്കുന്നത്.
പനങ്ങാട്, കുമ്പളം, ചേപ്പനം, ചാത്തമ്മ, നെട്ടൂര്‍, തേവര, ഉദയംപേരൂര്‍ എന്നീ മേഖലയിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ചൊറിശല്ല്യം മൂലം മത്സ്യതൊഴിലാളികള്‍ക്കാശ്വാസമായ തിരുവാതിര തക്കത്തിന് ഇത്തവണ മത്സ്യം ലഭിച്ചില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പൊതുവെ ഈ സമയത്ത്കൂടുതല്‍ മത്സ്യം ലഭിക്കാറുള്ളതാണ്. ചൊറി ശല്യം മൂലം വലയും ഊന്നിയും നഷ്ടപ്പെട്ട ഇനത്തില്‍ പലര്‍ക്കും വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളതായും അവര്‍ പറയുന്നു.
പോളപായല്‍ ശല്ല്യം ഒരു വിധം ഒതുങ്ങിയപ്പോഴാണ് ഇടിത്തീ പോലെ ചൊറിശല്യമെത്തിയത്. ഈ മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പട്ടിണിയിലായ മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് മത്സ്യതൊഴിലാളി സംഘടനാ നേതാക്കളായ കെ.എക്‌സ് ആന്റണി, വി.ജി ഷിബു, കെ.എം വിമല്‍ ഘോഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."