പിന്നോക്ക സമുദായ ക്ഷേമ നിയമസഭാ ഉപസമിതിയില്‍ തെളിവെടുപ്പ്
കാക്കനാട്: കേന്ദ്ര യൂനിവേഴ്‌സിറ്റികളില്‍ പ്രൊഫസര്‍മാര്‍, അസോസിയേറ്റ് പ്രൊഫസര്‍മാര്‍ എന്നീ നിയമനങ്ങളില്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം പാടില്ലെന്ന യു.ജി.സി നിലപാട് തിരുത്തണമെന്ന് വേളാര്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജോലിയിലും വിദ്യഭ്യാസത്തിലും പിന്നോക്ക സമുദായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണമാനദണ്ഡം പുനഃപരിശോധിക്കണമെന്ന് പിന്നോക്ക സമുദായ ഭാരവാഹികള്‍ ആവശ്യം ഉന്നയിച്ചു.
കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പിന്നോക്കസമുദായക്ഷേമ നിയമസഭാ ഉപസമിതി നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുന്നോക്ക സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ സ്‌കോളര്‍ഷിപ്പും പിന്നോക്കക്കാര്‍ക്ക് 750 രൂപയുമാണ് നല്‍കുന്നത്. ഇത് വിവേചനപരമാണെന്നും അവര്‍ പറഞ്ഞു. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷകര്‍ക്ക് ഫെലോഷിപ്പ് ലഭിക്കുന്നില്ല. ഡിസംബറിലാണ് പി.എച്ച്.ഇ.ഡി സബ്മിറ്റ് ചെയ്യേïത്. മൂന്ന് വര്‍ഷമാണ് കാലാവധി. ഇതിനുള്ളില്‍ സര്‍വകലാശാല നല്‍കേï ഫെലോഷിപ്പ് പിന്നോക്ക സമുദായങ്ങള്‍ക്ക് നല്‍കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഉന്നത വിദ്യഭ്യാസ വകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടാത്തത് ചെയര്‍മാന്‍ പറഞ്ഞു. ബി.ടെക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌സം ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന് മണ്‍പാത്ര നിര്‍മാണ തൊഴിലാളി യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.എസ് മോഹനനന്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് താന്ത്രിക വിദ്യ പഠിക്കുന്നതിന് പരിശീലന കേന്ദ്രം സര്‍ക്കാര്‍ സ്ഥാപിക്കണമെന്നും തെളിവെടുപ്പില്‍ ഉന്നയിച്ചു.
തെളിവെടുപ്പില്‍ എം.എല്‍.എമാരായ വി.കെ ശശി, എല്‍ദോസ് കുന്നപ്പള്ളി, ആന്‍സലന്‍, സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി തോമസ് ചെത്തുപറമ്പ്, എ.ഡി.എം സി.കെ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."