മനുഷ്യാവകാശ റാലി നടത്തി
പെരുമ്പാവൂര്‍: ദലിത് - ആദിവാസി - പൗരാവകാശ പ്രസ്ഥാനങ്ങളുടെ സംയുക്ത വേദിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ മനുഷ്യാവകാശ റാലിയും നേതൃത്വ കണ്‍വന്‍ഷനും നടത്തി.
ജിഷ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുക, ഉന്നതതല സംഘം അന്വേഷിക്കുക, ദലിത്- ആദിവാസി- സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഗുരുതര കുറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയാന്വേഷണം നത്താന്‍ സ്ഥിരമായ എസ്.ഐ.ടി.ക്ക് രൂപം നല്‍കുക, എസ്.സിഎസ്.ടി അതിക്രമക്കേസുകളില്‍ പ്രതികള്‍ കൂട്ടത്തോടെ വിട്ടയക്കപ്പെട്ട കേസുകളെക്കുറിച്ചു സമഗ്രാന്വേഷണം നടത്തുക. സ്ത്രീസുരക്ഷാ പദ്ധതികള്‍ കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളെ കേന്ദ്രീകരിച്ചാണ് സംയുക്ത റാലിയും കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.
പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച റാലി സുബാഷ് പാര്‍ക്ക് മൈതാനത്ത് സമാപിച്ചു. എഴുത്തുകാരി സാറാ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൂണ്‍ രണ്ടാം വാരത്തോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ ദലിത് സ്ത്രീ- നീതി സത്യാഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചു.
മണ്‍സൂണ്‍ സ്‌ട്രൈക്ക് എന്ന പേരില്‍ ആരംഭിക്കുന്ന സമരം അനിശ്ചിതമായ സത്യാഗ്രഹമായിരിക്കും. സംഘടനകളുടെ നേതൃത്വ കണ്‍വന്‍ഷന്‍ പെരുമ്പാവൂര്‍ വ്യാപാര ഭവനില്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജിഷ പ്രശ്‌നത്തെ മുന്‍നിര്‍ത്തിയുള്ള പൗരാവകാശം നിവേദനം കണ്‍വന്‍ഷന്‍ അഗീകരിച്ചു.
സമ്മേളനത്തില്‍ വേലന്‍ മഹാസഭ വൈസ് പ്രസിഡന്റ് സുഗതന്‍ അധ്യക്ഷത വഹിച്ചു. എം. ഗീതാനന്ദന്‍, അഡ്വ. കെ.കെ നാരായണന്‍, തഴവ സഹദേവന്‍, മണികണ്ഠന്‍ കാട്ടാമ്പള്ളി, രാജു സേവ്യര്‍, വി.ഡി മജിന്ദ്രന്‍, വിളയോടി വേണുഗോപാല്‍, പി.ജെ തോമസ്, പി.എ ഗോപി, പന്തളം രാജേന്ദ്രന്‍, ആര്‍ സോമന്‍, കെ രവീന്ദ്ര രാജ്, തുളസി നീലമന്‍, അഡ്വ. പി.എ പ്രസാദ്, എസ്. കുമാര്‍ അന്തിക്കാട്, എം.എ ലക്ഷ്മണന്‍, ലൂക്കോസ് കെ നിലമ്പേരൂര്‍, പ്രോവിഡന്റ്, അജിതന്‍ ശ്രീനാരായണ ധര്‍മവേദി, ലൈല റഷീദ്, കെ.കെ ദിനേശന്‍, സുനില്‍ കാരാണി, പ്രകാശന്‍ അറയ്ക്കല്‍, ദാസപ്പന്‍, പ്രഭുരാജ് തിരുമേനി, രാഘവന്‍ പത്തനംതിട്ട, ഷീല, ജോണി ഇടുക്കി, സി.ജെ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."