ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണിയാപുരം റെയ്ഞ്ച് കലാമേള നാളെ
തിരുവനന്തപുരം: സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണിയാപുരം റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ റെയ്ഞ്ച്തല ഇസ്‌ലാമിക കലാമേള നാളെ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ കണിയാപുരം നിബ്രാസുല്‍ ഇസ്‌ലാം മദ്രസാ അങ്കണത്തില്‍ നടക്കും.
റെയ്ഞ്ചിന്റെ കീഴിലുള്ള 31 മദ്രസകളിലെ തിരഞ്ഞെടുക്കപ്പെട്ട 250 ഓളം വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഏഴു മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കലാപരിപാടി റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലരക്ക് നടക്കുന്ന പൊതുസമ്മേളനം കണിയാപുരം റെയ്ഞ്ച് പ്രസിഡന്റ് ഷറഫുദ്ദീന്‍ ബാഖവി കുമിളി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ റാങ്ക് ജേതാക്കള്‍ക്ക് അനുമോദനവും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന മൂന്നു സ്ഥാനക്കാര്‍ക്ക് മര്‍ഹൂം അബ്ദുല്‍ സലാം മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."