രക്തം തേടി അലയേïി വരില്ല; ടെക്കികള്‍ രംഗത്തുï് !
അഖില്‍ ഷാ
കഠിനംകുളം: നാല് വര്‍ഷം കൂടി കഴിയുമ്പോള്‍ ആര്‍.സി.സിയിലും ശ്രീചിത്രയിലുമെത്തുന്ന രോഗികള്‍ രക്തത്തിനായി അലയേïി വരില്ല. ഇതിനായി വിഷന്‍ 2020 പദ്ധതിയുമായി ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്ക് രംഗത്തുï്. പദ്ധതി സാക്ഷാത്കരിക്കാന്‍ കഴിഞ്ഞ ആറ് മാസമായി ഇവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. നാല് വര്‍ഷം കൊï് പദ്ധതി പടിപടിയായി പൂര്‍ത്തിയാക്കും.
ടെക്കികളുടെ സംഘടനയായ തേജസാണ് ഇതിന് പിന്നില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും രക്തത്തിനായി നെട്ടോടം ഓടുന്ന സ്ഥിതിയാണ്. അമ്പതിനായിരത്തോളം വരുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ ഒരുമിച്ചാല്‍ തലസ്ഥാനത്തെ ആശുപത്രികളിലെ രക്തക്ഷാമത്തിന് പരിഹാരം കാണാമെന്ന ചിന്തയാണ് വിഷന്‍ 2020 യിലേക്ക് നയിച്ചത്.
രï് പരിപാടികളാണ് ഈ പദ്ധതി പ്രകാരം നടക്കുന്നത്. ടെക്‌നോപാര്‍ക്കില്‍ രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കും. ക്യാംപുകളില്‍ നിന്നും ശേഖരിക്കുന്ന രക്തം ശ്രീചിത്ര മെഡിക്കല്‍ സെന്ററിന് വേïിയാണ്. ഇപ്പോള്‍ മാസത്തില്‍ രï് ക്യാംപുകളാണ് നടക്കുന്നത്. ഓരോ ക്യാംപില്‍ നാല്‍പത്തിയഞ്ചു പേര്‍ വീതം നല്‍കും.
രïാമത്തേത് ആര്‍.സി.സിയില്‍ പോയി രക്തം ദാനം ചെയ്യുന്ന പദ്ധതിയാണ്. തുടക്കത്തില്‍ എല്ലാ വ്യാഴാഴ്ചയും എട്ട് പേര്‍ ആര്‍.സി.സിയില്‍ എത്തി രക്തം ദാനം ചെയ്യുമായിരുന്നു. ഇപ്പോള്‍ കൂടുതല്‍ പേര്‍ രക്തദാനത്തിന് എത്തിയതോടെ ഇത് ആഴ്ചയില്‍ രï് ദിവസം ആയി.
രേവതി, അനു എബ്രഹാം, കവിത, നിമ്മി, നാല് വനിത ടെക്കികളാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. 65 ഓളം സജീവ പ്രവര്‍ത്തകരാണ് തേജസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. ടെക്‌നോപാര്‍ക്കിലെ ഐ.ബി.എസ്, ഡി. പ്ലസ് എച്ച് എന്നീ കമ്പനികലാണ് ആര്‍.സി.സിയിലേക്ക് പോകാനുള്ള വാഹനങ്ങള്‍ നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബ്ലഡ്‌കോണ്‍ എന്ന അന്തര്‍ദേശീയ രക്തദാന പ്രവര്‍ത്തകരുടെ കോണ്‍ഫറന്‍സ് ടെക്‌നോപാര്‍ക്കില്‍ നടന്നിരുന്നു. ഈ കോണ്‍ഫറന്‍സിലാണ് വിഷന്‍ 2020 എന്ന പദ്ധതി നടപ്പിലാക്കാന്‍ ടെക്കികള്‍ തീരുമാനമെടുത്തത്. 2011 ല്‍ തേജസ് ആരംഭിച്ചപ്പോള്‍ 120 പേരാണ് ഒരു വര്‍ഷം രക്തം ദാനം ചെയ്ത്. 2016 ല്‍ നാല് മാസം കൊïു തന്നെ 850 ലേറെ പേര്‍ രക്തം ദാനം ചെയ്തു കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ എണ്ണം 70,000 ആകും. ഇതോടെ രക്തദാനത്തിന് കൂടുതല്‍ പേരെ ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് തേജസിന്റെ വോളïിയറായ ബ്രിജേഷ് പറയുന്നു. പടിപടിയായി രക്തദാതാക്കളുടെ എണ്ണം ഉയര്‍ത്തിക്കൊï് വരാനാണ് ലക്ഷ്യമിടുന്നതെന്ന് മറ്റൊരു വോളïിയറായ സുരേഷ് പറയുന്നു.
ദിവസേന ടെക്‌നോപാര്‍ക്കില്‍ നിന്നും രക്തദാതാക്കളെ ആര്‍.സി.സിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. രക്തദാനക്യാംപുകളുടെ എണ്ണം കൂട്ടി ശ്രീചിത്രയിലും ആവശ്യത്തിന് രക്തം ലഭ്യമാക്കാനാകും.
നാല് വര്‍ഷം കൊï് ഇത് വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്നും തേജസിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.രക്തദാതാക്കളുടെ എണ്ണം വര്‍ധിപ്പിക്കാനായി കമ്പനികളുടെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വിഭാഗവുമായി ബന്ധപ്പെട്ട് നിരന്തരമായി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."