ജിഷാവധം: പ്രതിഷേധ സംഗമം നാളെ
കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥിനി ജിഷ കൊലചെയ്യപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും ഘാതകരെ കണ്ടെത്താന്‍ കഴിയാത്ത അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും അന്വേഷണത്തിന് പുതിയ ഏജന്‍സിയെ നിയമിക്കണമെന്നും പി.ഡി.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കുന്ന തരത്തില്‍ അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം.ജിഷയുടെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചയ്ക്ക് മൂന്നിന് ആലുവയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
പ്രസിഡന്റ് വി.എം അലിയാര് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ മുജീബ്റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര ,ട്രഷറര്‍ ലത്തീഫ് പള്ളുരുത്തി,സലാം പട്ടേരി ,ഷിഹാബ് ചേലക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."