ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പാറശാല: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോ കഞ്ചാവുമായി യുവാവ് പാറശാല റെയില്‍വേ പൊലിസിന്റെ പിടിയിലായി. കാട്ടാക്കട പൂവച്ചല്‍ കൂത്തൂട്ടിക്കോണം ഷെഫീനാ മന്‍സിലില്‍ ഷറഫുദ്ദീന്‍ (33) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 11.00 ന് കുഴിത്തുറയില്‍ വച്ച് മധുര-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ റെയില്‍വേ പൊലിസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
തമിഴ്‌നാട്ടിലെ മൊത്ത വ്യാപാര കേന്ദ്രത്തില്‍നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു. മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാള്‍ക്കെതിരേ പാറശാല , നെയ്യാറ്റിന്‍കര , നേമം തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി കേസുകളുï്. പാറശാല റെയില്‍വേ എസ്.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."