നഗരസഭകളുടെ ഒ.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍
കൊല്ലം: ജില്ലയിലെ നഗരസഭകള്‍ വെളിയിട വിസര്‍ജന മുക്തമായി (ഒ.ഡി.എഫ്) പ്രഖ്യാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. ജില്ലയില്‍ നഗരസഭകളില്‍ ആകെ നിര്‍മിക്കേï 3,393 ശുചിമുറികളില്‍ 2,669 എണ്ണവും (79 ശതമാനം) പൂര്‍ത്തീകരിച്ചതായി ജില്ലാ കലക്ടര്‍ മിത്ര .റ്റി അറിയിച്ചു. നഗരസഭകളുടെ ഒ.ഡി.എഫ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു കലക്ടര്‍. കൊല്ലം കോര്‍പ്പറേഷന്‍ 1203, കരുനാഗപ്പളളി മുനിസിപ്പാലിറ്റി 565, പരവൂര്‍ മുനിസിപ്പാലിറ്റി 525, പുനലൂര്‍ മുനിസിപ്പാലിറ്റി 850, കൊട്ടാരക്കര മുനിസിപ്പാലിറ്റി 250 എന്നിങ്ങനെയാണ് നഗരസഭകളില്‍ നിര്‍മിക്കേï ശുചിമുറികളുടെ എണ്ണം. ഇതില്‍ കരുനാഗപ്പളളി മുനിസിപ്പാലിറ്റി 553 ശുചിമുറികള്‍ പൂര്‍ത്തീകരിച്ച് 98 ശതമാനം നേട്ടത്തോടെ പ്രവര്‍ത്തനത്തില്‍ മുന്നില്‍ നില്‍ക്കുന്നു.
പുനലൂര്‍ 765 (90 ശതമാനം), കൊല്ലം കോര്‍പ്പറേഷന്‍ 810 (68 ശതമാനം), പരവൂര്‍ 391 (75 ശതമാനം), കൊട്ടാരക്കര 150 (60 ശതമാനം) എന്നിങ്ങനെയാണ് മറ്റു കേന്ദ്രങ്ങളിലെ കണക്ക്.
കരുനാഗപ്പളളി, പുനലൂര്‍ മുനിസിപ്പാലിറ്റികള്‍ 15നകം വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിക്കുമെന്ന് മുനിസിപ്പല്‍ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. പരവൂര്‍ 20നും കൊല്ലം കോര്‍പ്പറേഷന്‍, കൊട്ടാരക്കര മുനിസിപ്പാലിറ്റി എന്നിവ 25 നകവും ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഒ.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതു ടോയ്‌ലറ്റുകളും കമ്യൂനിറ്റി ടോയ്‌ലറ്റുകളും നിര്‍മിക്കുന്നതിനും നിലവിലുളളവ വൃത്തിയായി സൂക്ഷിക്കുന്നതിനും നഗരസഭകള്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
പരവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി കുറുപ്പ്, പുനലൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രഭ, കരുനാഗപ്പളളി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സക്കീന സലാം, കൊല്ലം കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ് ജയന്‍, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍, നഗരസഭ സെക്രട്ടറിമാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."