പത്തു മക്കളെ പെറ്റ അമ്മയെ കാണാന്‍ സബ് കലക്ടര്‍ കലയപുരം 'ആശ്രയ' സങ്കേതത്തിലെത്തി
കൊല്ലം: ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍ പെട്ടെന്ന് തൊട്ടുണര്‍ത്തി അമ്മയ്ക്കിപ്പോ സുഖമാണോ എന്ന ചോദ്യം കേട്ടതും ആദ്യമൊന്ന് പകച്ചുവെങ്കിലും പിന്നീട് പതിവു ചിരിയോടെ ആ വാര്‍ധക്യ മാതാവ് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ അത് കïുനിന്നവര്ക്കെല്ലാം സന്തോഷം. കാരണം നൊന്തു പ്രസവിച്ച പത്ത് മക്കളും മറ്റ് ബന്ധുജനങ്ങളുമെല്ലാമുïായിട്ടും സംരക്ഷിക്കാനാളില്ലാതെ ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന ചിതറ കക്കാംകുന്ന് ഉടുമ്പുക്കോണം ഭുവനേശ്വരി വിലാസത്തില്‍ സരസ്വതിയമ്മയെകാണാന് കലയപുരം ആശ്രയ സങ്കേതത്തിലെത്തിയതായിരുന്നു കൊല്ലം സബ് കലക്ടര്‍ എസ്. ചിത്ര.
മൂന്നാഴ്ചകള്ക്കുമുന്പായിരുന്നു ശരീരം മുഴുവന്‍ പൊട്ടിയൊലിക്കുന്ന വൃണവുമായി എഴുന്നേറ്റു നില്ക്കാന് പോലും കഴിയാതെ പൊട്ടിപ്പൊളിഞ്ഞ വീടിനുള്ളില്‍ നിന്നും സരസ്വതിയമ്മയെ ആശ്രയ പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. ഈ വാര്‍ത്ത പത്രമാധ്യമങ്ങളില്‍ നിന്നും ശ്രദ്ധയില്‍പ്പെട്ട സബ് കലക്ടര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും തുടര്‍ന്ന് റിപ്പോര്‍ട്ട് പ്രകാരം മക്കളെയെല്ലാം സബ് കലക്ടര്‍ തന്റെ ചേബംറില്‍ വിളിച്ചുവരുത്തി . തുടര്‍ന്ന് പത്തു മക്കളും മറ്റ് കുടുംബാംഗങ്ങളും സങ്കേതത്തിലെത്തിയിരുന്നു. എന്നാല്‍ മക്കള്‍ക്കിടയിലെ പരസ്പര മത്സരം മാത്രമായിരുന്നു കാണാന്‍ കഴിഞ്ഞത്. ഇതിനിടയിലാണ് സബ്കലക്ടര്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ സങ്കേതത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."