നരേന്ദ്രമോദി രാജ്യത്തെ തകര്‍ത്ത് രാഷ്ട്രീയ നേട്ടമുïാക്കാന്‍ ശ്രമിക്കുന്നു:യൂത്ത് കോണ്‍ഗ്രസ്
ആലപ്പുഴ: രാജ്യത്തിന്റെ തകര്‍ച്ച ക്ഷണിച്ചുവരുത്തി രാഷ്ട്രീയ നേട്ടമുïാക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ യുവതലമുറ രംഗത്തിറങ്ങണമെന്ന് കേരളത്തിന്റെ ചുമതലയുളള യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി രവീന്ദ്രദാസ് പറഞ്ഞു. മോദി മതത്തേയും സൈന്യത്തേയും അവസാനം റിസര്‍വ്വ് ബാങ്കിനേയും രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചതുവഴിയാണ് നോട്ട് പിന്‍വലിക്കല്‍ തീരുമാനം ഉïായതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ പാര്‍ലമെന്റ് കമ്മറ്റികളുടെ ഭാരവാഹികള്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് സോണല്‍ മീറ്റിംഗ് ആലപ്പുഴ ഡി സി സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ 25ന് കളക്ടേറ്റ് ഉപരോധം സംഘടിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. എസ് ദീപു, സജി ജോസഫ്, സവിന്‍ സത്യന്, പ്രതീഷ്കുമാര്‍, പ്രേംരാജ്, അജോമോന്‍, റോബിന് പരുമല, അവിനാഷ് ഗംഗന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."