രാജ്യസ്നേഹം പറയാന്‍ സംഘപരിവാറിന് അവകാശമില്ല: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
ചെങ്ങന്നൂര്‍: ജാതി മത ഭേദമന്യേ ഇന്ത്യയിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനുവേïി പോരടിച്ച കാലത്ത് അതിനെ നിശിതമായി ചോദ്യം ചെയ്യുകയും ബ്രിട്ടീഷുകാരുടെ ദാസവേല ചെയ്യുകയും ചെയ്ത സംഘപരിവാറിന് രാജ്യ സ്‌നേഹത്തെ കുറിച്ച് പറയാന്‍ എന്ത് അവകാശമാണുള്ളതെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി സമാപന സന്ദേശ യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിച്ചുകൊï് ചെങ്ങന്നൂര്‍ കൊല്ലക്കടവില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തെ ഒറ്റുകൊടുക്കുകയും സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവിനെ വെടിവെച്ചുകൊല്ലുകയും ചെയ്ത ഇവര്‍ക്ക് രാജ്യസ്‌നേഹത്തെക്കുറിച്ച് സംസാരിക്കാന്‍ എന്തവകാശമാണുള്ളത് .കപട ദേശീയ വാദം ഉയര്‍ത്തി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ഫാസിസ്റ്റ് അജï നടപ്പിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണ് ഇതിനെ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലനില്‍ക്കുന്ന മതേതരത്വവും ബഹുസ്വരതയും തകര്‍ത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ ആയിരം നരേന്ദ്ര മോദിമാര്‍ വിചാരിച്ചാലും അനുവദിക്കില്ലന്ന് ജാഥാ ക്യാപ്റ്റന്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.രാജ്യത്തിന്റ്‌റെ കരുത്ത് നിലനില്‍ക്കുന്നത് മതേതര പാരമ്പര്യത്തിലാണ്. ബഹുസ്വരതയില്‍ ഊന്നിയാണ് ഇന്ത്യയുടെ ഭരണഘടനപോലും സംവിധാനിക്കപ്പെട്ടത്.
ഇന്ന് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന് അഭിമാനകരമായൊരു അസ്തിത്വമുïെങ്കില്‍ അത് ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നു എന്നതു മാത്രമാണ് അതിനെ തകര്‍ക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടണം .ഏക സിവില്‍കോഡ് വാദം ഉയര്‍ത്തി ശരീഅത്ത് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ദീന്‍ ഇലാഹിയുമായി വന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ അവസ്ഥയാകും മോദിയ്ക്ക് വരുകയെന്നും ശരീഅത്തില്‍ തൊട്ടുള്ള കളി വേïെന്നും അദ്ദേഹം പറഞ്ഞു.
ലജനത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങോട് ഖമറുദീന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.ഹാരീസ് മൗലവി അധ്യക്ഷത വഹിച്ചു.കെ ജലാലുദീന്‍ മൗലവി,തൊളിക്കോട് മുഹിയിദീന്‍ മൗലവി,മുïക്കയം ഹുസൈന്‍ മൗലവി,ഇര്‍ഷാദ് ബാഖവി,ഇ എ മൂസാ മൗലവി,എം എം ജമാലുദീന്‍,നൗഷാദ്മാങ്കാംകുഴി,കെ എം സുലൈമാന്‍ മൗലവി,കാരാളി ഇ കെ സുലൈമാന്‍ ദാരിമി,അല്‍അമീന്‍ റഹ്മാനി,കെ .പി .ഹുസൈന്‍ മൗലവി,കബീര്‍ മൗലവി,വïിപ്പുര സുലൈമാന്‍,സിറാജുദീന്‍ അബ്‌റാറി,ഇ ആര്‍ സിദീഖ് മന്നാനി,കുറിഞ്ചിലക്കാട് നവാസ് മന്നാനി,എസ് മുജീബ് റഹ്മാന്‍,അബ്ദുല്‍കരീം,അബ്ദുല്‍ സലാം മൗലവി,ഷംസുദീന്‍,അബ്ദുല്‍ സലാം.എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."