മെഡിക്കല്‍ കോളജിലെ പദ്ധതികളെല്ലാം മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെത്
ആലപ്പുഴ : യുഡി ഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച് ഏറക്കുറെ പൂര്‍ത്തിയായിരുന്ന വികസന പദ്ധതികളാണ് ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്തതെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
ഈ വികസനപദ്ധതികള്‍ കൊïുവരുന്നതിനായി ഏറ്റവുമധികം പ്രയത്‌നിച്ച തന്നെയോ ഈ പദ്ധതികള്‍ കൊïുവന്ന യു.ഡി.ഫിന്റെ പ്രതിനിധിയെന്ന നിലയില്‍ പ്രതിപക്ഷ നേതാവിനെയോ യഥാസമയം ബന്ധപ്പെടുകയോ അറിയിക്കുകയോ പോലും ചെയ്യാതെയാണ് ഉദ്ഘാടന പരിപാടി തീരുമാനിച്ചത് . ഉദ്ഘാടനം നിശ്ചയിച്ച ശേഷം പോലും പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ലെന്നും തന്നെ രïു ദിവസം മുന്‍പ് മാത്രമാണ് ഫോണില്‍ ബന്ധപെട്ടതെന്നും എം പി പറഞ്ഞു. വികസന പദ്ധതികളുടെ പ്രയോജനം രോഗികള്‍ക്കും സാധാരണക്കാര്‍ക്കും എത്രയും വേഗംലഭിക്കുമെന്നതിനാല്‍ ഉദ്ഘാടനം മുഖ്യ മന്ത്രിയും മന്ത്രിമാരും നിര്‍വഹിക്കുന്നതില്‍ സന്തോഷമേയുള്ളു.
എന്നാല്‍ പരിപാടി തങ്ങളെ യഥാസമയം അറിയിക്കാത്ത സംഘടകരുടെ നടപടി മനോവിഷമം ഉïാക്കി. മെഡിക്കല്‍ കോളേജിന്റെ വികസനത്തിനുള്‍പ്പെടെ എന്ത് കാര്യത്തിനും കഴിവിന്റെ പരമാവധി പ്രയത്‌നിച്ചിട്ടുള്ളആളാണ് താനെന്നും നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ പങ്കെടുക്കുവാനാകുമായിരുന്നുവെന്നും എം പി പറഞ്ഞു. . കോളേജിന്റെ സുവര്‍ണ ജൂബിലി ഉദ്ഗാടനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി 2013 മാര്‍ച്ചില്‍ ആലപ്പുഴയില്‍ വന്നപ്പോള്‍ അന്നത്തെ സര്‍ക്കാറിന്റേതായി ജൂബിലി സമ്മാനമായി പ്രഖ്യാപിച്ച പദ്ധതികളാണ് ഇപ്പോള്‍ ഉദ്ഘാടനം നടന്ന ഗാലറി ആഡിറ്റോറിയം ഉള്‍പ്പെടെയുള്ളത്. ഐ സി യു ബ്ലോക്കും മാലിന്യ നിര്‍മാര്‍ജന പ്ലാന്റും ഡയാലിസിസ് യൂണിറ്റ് , ഹോസ്റ്റലുകളും കിടത്തിചികിത്സക്കുള്ളതുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കായുള്ള ബ്ലോക്കുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ കഴിഞ്ഞ യു ഡി ഫ് സര്‍ക്കാര്‍ നടപ്പിലാക്കി.
2010ല്‍ കോളേജിലെ 50 സീറ്റുകളുടെ അംഗീകാരം മെഡിക്കല്‍ കൌണ്‍സില്‍ റദാക്കിയപ്പോള്‍ എം പി എന്ന നിലയിലും കേന്ദ്രമന്ത്രി എന്ന നിലയില്‍ പിന്നീടും നടത്തിയ ഇടപെടലുകളാണ് അംഗീകാരം തിരികെ കിട്ടുന്നതിന് സഹായകരമായത്. മെഡിക്കല്‍ കൗണ്‍സില്‍ ചൂïിക്കാണിച്ച പോരായ്മകള്‍ പരിഹരിക്കുന്നതിന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാïിയുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം വിളിച്ചാണ് നടപടികള്‍ തീരൂമാനിച്ചതും തുടര്‍ നടപടികള്‍ വേഗത്തിലാക്കിയതും.കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്തു പ്രധാന മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ കോട്ടയം ,തൃശൂര്‍ മെഡിക്കല്‍ കോളേജുകളെപോലും പരിഗണിക്കാതിരുന്നപ്പോഴാണ് ആലപ്പുഴയെ ഉള്‍പ്പെടുത്തി 150 കോടി അനുവദിപ്പിച്ചത്.
ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കാരുണ്യ ഡയാലിസിസ് സെന്ററും കഴിഞ്ഞ യു.ഡി.ഫ് സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയാണെന്നും എം പി ഫï് ഉള്‍പ്പെടെ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ആണ് ഇക്കഴിഞ്ഞ കാലയളവിനുള്ളില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയതെന്നും എം പി പറഞ്ഞു. എന്നാല്‍ അതെല്ലാം വിസ്മരിച്ചുകൊïുള്ള ഇപ്പോഴത്തെ അധികൃതരുടെ നിലപാട് വേദനാജനകമാണെന്നും എം പി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."