ഫയര്‍സ്റ്റേഷന്‍ നിര്‍മിക്കാന്‍ പഴയ പൊലീസ് സ്റ്റേഷന്‍ പൊളിക്കുന്നു
അരൂര്‍: പഴയ പൊലീസ് സ്റ്റേഷന്‍ പൊളിക്കുന്നു. പുതിയ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്ത് പ്രവര്‍ത്തിച്ചിരുന്ന അരൂര്‍ പൊലീസ്‌സ്റ്റേഷന്‍ പൊളിക്കാന്‍ തുടങ്ങി.
പഴയ പൊലീസ്‌സ്റ്റേഷന്‍ ജീര്‍ണ്ണാവസ്ഥയിലായതിനെ തുടര്‍ന്ന് ചന്തിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി.തീപിടിക്കുന്നതിന് സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്ന പല കമ്പനികളും അരൂര്‍ വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്നു.അതുകൊïുതന്നേ ഫയര്‍സ്റ്റേഷന്‍ ഇവിടെ തന്നേ പ്രവര്‍ത്തനം തുടങ്ങണമെന്നായിരുന്നു ജനപ്രതിനിധികളുടെയും വ്യവസായ മേഖലാ പ്രതിനിധികളുടെയും ആവശ്യം.
സര്‍ക്കാര്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് കാലതാമസം ഉïാക്കിയാല്‍ വ്യവസായമേഖലയിലെ കമ്പനി ഉടമസ്ഥരുടെ സംഘടനയായ ഇന്‍ഡസ്ട്രിയല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേരിട്ട് കെട്ടിട് നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
വ്യവസായമേഖലയിലെ പല കെട്ടിടങ്ങളും ഇരിക്കുന്നത് ചില സ്വകാര്യ വ്യക്തികളുടെ കൈവശമാണ് .ഇത് വിട്ടുനല്‍കാത്തതു മൂലം പൊലീസ് സ്റ്റേഷന്റെും ഫയര്‍സ്റ്റേഷന്റെും നിര്‍മ്മാണം വളരെ കാലം നീïുപോകാന്‍ ഇടയായി.എന്നാല്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ് .ഇവിടെ പ്രവര്‍ത്തിക്കുന്ന സമുദ്രോല്‍പന്ന ശാലകളില്‍ ഉപയോഗക്കുന്ന അമോണിയ ശ്വാസതടസ്സം മുതല്‍ മരണം വരെ ഉïാക്കുന്നതുമാണ്.
അമോണിയ ചോര്‍ന്നാല്‍ അഗ്നിശമനസേനയുടെ സേവനം ആവശ്യമാണ്. ചേര്‍ത്തലയില്‍നിന്നോ മട്ടാഞ്ചേരിയില്‍നിന്നോ വരുന്ന അഗ്നിശമനസേന വേണം ഇവിടെ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."