കാര്‍ഷിക വിജ്ഞാനസംഗമവും മേളയും നാളെ
ആലപ്പുഴ : കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും ആത്മയും മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തും കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ഷിക വിജ്ഞാനസംഗമവും കാര്‍ഷികമേളയും 'പുലര്‍വെട്ടം 2017' നാളെയും മറ്റന്നാളും കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ രാവിലെ 9.30ന് കാര്‍ഷിക വിജ്ഞാനസംഗമം ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിക്കും. കാര്‍ഷിക പ്രദര്‍ശനം കെ.സി. വേണുഗോപാല്‍ എം.പി. നിര്‍വഹിക്കും. ആത്മ ടെക്‌നിക്കല്‍ റിപ്പോര്‍ട്ട് പ്രകാശനം അഡ്വ. എ.എം. ആരിഫ് എം.എല്‍.എ.യും വെറ്ററിനറി ഷോ ഉദ്ഘാടനം കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസറും നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുള്‍ കരീം ആമുഖപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പരിശീലനപരിപാടികള്‍ നടക്കും. ഡോ. എസ്. രവി, ഡോ. കലാവതി, ഡോ. ചന്ദ്രിക മോഹന്‍ എന്നിവര്‍ വിവിവിധ വിഷയത്തില്‍ ക്ലാസെടുക്കും. വൈകിട്ട് ആറിന് മാരാരിക്കുളം ദേശത്തെളിവ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."