പോളിയോ തുള്ളിമരുന്ന് വിതരണം ജില്ലയില്‍ 1972 ബൂത്തുകള്‍ സജ്ജീകരിക്കും
പാലക്കാട്: ജില്ലയില്‍ പള്‍സ് പോളിയോ ഊര്‍ജിത തുള്ളിമരുന്ന് വിതരണം ഈ മാസം 29നും ഏപ്രില്‍ രണ്ടിനുമായി രണ്ട് ഘട്ടങ്ങളിലായി നടത്തും. ഇതിന്റെ മുന്നോടിയായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെ ജില്ലാതല ജാഗ്രതാ സമിതി യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
ജില്ലയില്‍ അഞ്ചു വയസില്‍ താഴെ പ്രായമുള്ള 2,33,534 കുട്ടികളാണ് ഉളളത്. ഈ ദിവസങ്ങളില്‍ പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനായി 1972 ബൂത്തുകള്‍ സജ്ജീകരിക്കും.
പോളിയോ തുള്ളിമരുന്ന് കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ടതിന്റെ ആവശ്യം മുന്‍കൂട്ടി രക്ഷിതാക്കളെ ബോധ്യപ്പെടുത്താനും വിസമ്മതമുള്ളവരെ ബോധവത്കരിച്ച് തുള്ളിമരുന്ന് നല്‍കാനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത, ആര്.സി.എച്ച് ഓഫിസര്‍ ഡോ. ടി.കെ. ജയന്തി, ഡോ. സൈറാബാനു, ഡെ.ഡി.എം.ഒ ഡോ. കെ.എ. നാസര്‍, ഡോ. ടി.കെ. അനൂപ്, ഡോ. ശെല്‍വരാജ്, ഡി.പി.എം ഡോ. രചനാ ചിദംബരം, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. പമീലി, മറ്റ് ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരും, ജില്ലാതല വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."