സി.പി.എം അക്രമം അഴിച്ചുവിടുന്നു: വി.എം സുധീരന്‍
പെരുമ്പാവൂര്‍: കേരളത്തില്‍ സി.പി.എം അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ബി.ജെ.പി - സി.പി.എം നേതൃത്വം അണികളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയും പൊതുജനങ്ങള്‍ക്ക് സമാധാനവും സൈ്വര്യ ജീവിതവും ഉറപ്പ് വരുത്താന്‍ പുതിയ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കുടുംബത്തിന് കെ.പി.സി.സി പ്രഖ്യാപിച്ച ധനസഹായം പെരുമ്പാവൂര്‍ താലൂക്ക് ആസ്പത്രിയിലെത്തി ജിഷയുടെ മാതാവിന് കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനിന്നതിനാലാണ് നേരത്തെ പ്രഖ്യാപിച്ച ധനസഹായം കൈമാറാന്‍ സാധിക്കാതിരുന്നത്. പെരുമാറ്റചട്ടം കഴിഞ്ഞ ദിവസം അവസാനിച്ചതിനാലാണ് ധനസഹായം കൈമാറിയത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സുധീരന്‍ പെരുമ്പാവൂരിലെത്തി ജിഷയുടെ മാതാവിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കില്‍ രാജേശ്വരിയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ച് രണ്ട് വര്‍ഷത്തേക്ക് ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നതിന് കെ.പി.സി.സി സെക്രട്ടറി റ്റി.എം സക്കീര്‍ ഹുസൈനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ജിഷയുടെ കുടുംബത്തെ സഹായിക്കാന്‍ നിരവധി സംഘടനകളും ഉമ്മന്‍ ചാണ്ടി സര്‍ക്കാരും മുന്നോട്ട് വന്നിരുന്നു. കൂടാതെ ജില്ലാ കലക്ടറുടെ പ്രവര്‍ത്തനം നല്ല രീതിയിലായിരുന്നുവെന്നും വി.എം സുധീരന്‍ പ്രസ്താവിച്ചു. നാടിനെ നടുക്കിയ കൊലപാതകത്തില്‍ നിന്നും സമൂഹം ഇപ്പോഴും പൂര്‍ണ്ണമായി മുക്തമായിട്ടില്ല. സംഭവത്തിലെ കുറ്റവാളിയെ പിടികൂടാന്‍ പൊലിസിന് ഇതുവരേയും സാധിച്ചിട്ടില്ല. ഒട്ടും വൈകാതെ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതിനായി പുതിയ സര്‍ക്കാരിന് കെ.പി.സി.സിയുടേയും കേരള ജനതയുടേയും പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും വി.എം സുധീരന്‍ പറഞ്ഞു.
പുതിയ സര്‍ക്കാരിന് ആശംസകള്‍ നേരുന്നതായും സുധീരന്‍ അറിയിച്ചു. എം.എല്‍.എമാരായ വി.ഡി സതീശന്‍, എല്‍ദോസ് കുന്നപ്പിള്ളി, റോജി.എം.ജോണ്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കെ.പി.സി.സി സെക്രട്ടറിമാരായ റ്റി.എം സക്കീര്‍ ഹുസൈന്‍, അഡ്വ. ജയ്‌സണ്‍ ജോസഫ്, അഡ്വ. ബി.എ അബ്ദുല്‍ മുത്തലിബ്, ഡി.സി.സി ഭാരവാഹികളായ ഒ.ദേവസി, മനോജ് മൂത്തേടന്‍, മുഹമ്മദ് ഷിയാസ്, ഡാനിയേല്‍ മാസ്റ്റര്‍, പോള്‍ ഉതുപ്പ്, തോമസ്.പി.കുരുവിള എന്നിവര്‍ വി.എം സുധീരനൊപ്പം ആസ്പത്രിയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."