ടോള്‍ പ്ലാസയില്‍ രോഗികള്‍ക്ക് വിലങ്ങിട്ട് വീണ്ടും ടോള്‍ പിരിവ്
പാലിയേക്കര: അഞ്ചു വാഹനങ്ങള്‍ ട്രാക്കില്‍ ഏറിയാല്‍ ടോള്‍പ്ലാസ തുറന്നുകൊടുക്കണമെന്ന നിയമം കാറ്റില്‍പറത്തി വീണ്ടും ടോള്‍ പ്ലാസയില്‍ ഇന്നലെ വൈകീട്ട് വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ആശുപത്രി ആവശ്യത്തിന് സ്വകാര്യ വാഹനത്തില്‍ പോകുകയായിരുന്ന രോഗിയടക്കം കുരുക്കില്‍പ്പെട്ടു.സംഭവം സംഘര്‍ഷാവസ്ഥയിലേക്ക് നീണ്ടു.യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി പ്ലാസയില്ഗേറ്റുകള് തുറന്നുകൊടുത്തു. .യാത്രക്കാരന് ക്ഷുഭിതനായി ജീവനക്കാരനെ മര്‍ദ്ദിച്ചു.ടോള്‍ ബൂത്തിലെ ഉപകരണങ്ങള്‍ക്കും കേടുവരുത്തി.രാവിലെ ടോള്‍ ബൂത്തിലെ ജീവനക്കാരനായിരുന്ന തെലങ്കാന സ്വദേശി സായ് നാഥി(19)നാണ് മര്‍ദനമേറ്റത്.ടോള്‍ പ്ലാസയില്‍ തിരക്കേറിയ സമയത്ത് ടോള്‍ നല്‍കാതെ കടന്നുപോകാന്‍ ശ്രമിച്ച വാഹനത്തിനു മുകളില്‍ ടോള്‍ ലൈനിലെ സ്റ്റോപ്പ് ബാര്‍ തട്ടിയതാണ് യാത്രക്കാരനെ പ്രകോപിപ്പിച്ചത്. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ഇയാള്‍ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു.ജീവനക്കാരന് ഓടി രക്ഷപ്പെട്ടതോടെ ബൂത്തിലെ ഉപകരണങ്ങളും സ്റ്റോപ്പ് ബാറും ഇയാള്‍ കേടുവരുത്തി.ടോള്‍ പ്ലാസ അധികൃതരുടെ പരാതിയെത്തുടര്‍ന്ന് പുതുക്കാട് പൊലിസ് കേസെടുത്തു.
ഇതാദ്യമായല്ല ടോള്‍പ്ലാസയില്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്നതും സംഘര്‍ഷങ്ങളുണ്ടാകുന്നതും.കഴിഞ്ഞ ആഴ്ചയാണ് ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന യുവാവ് ടോള്‍ കുരുക്കില്‍പ്പെട്ട് മരിച്ചത്.രണ്ടുദിവസം മുമ്പ് രോഗിയേയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിനും കുരുക്കില്‍ കിടക്കേണ്ടിവന്നിരുന്നു.പൊലിസും ടോള്‍ അധികൃതരും പ്രശ്നത്തില്‍ മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."