വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അലോട്ട്‌മെന്റ് വര്‍ധിപ്പിക്കാനായി സര്‍ക്കാരിനോട് ആവശ്യപ്പെടും: ഡോ. എം.കെ സുദര്‍ശന്‍
കുന്നംകുളം: ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അലോട്ട്‌മെന്റ് വര്‍ധിപ്പിക്കാനായി സര്‍ക്കാരിനോട ്ആവശ്യപ്പെടുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഡോ എം.കെ സുദര്‍ശന്‍. കിഴൂര്‍ വിവേകാനന്ദ കോളജിലെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ബോര്‍ഡിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും പ്രസിഡണ്ട് പറഞ്ഞു. കോളജിനു അനുവദിക്കാന്‍ കഴിയുന്ന തുകയില്‍ ബോര്‍ഡിനു പരിമിതികളുണ്ട്. കൊച്ചിന്‍ദേവസ്വം ബോര്‍ഡിനു കീഴില്‍ മൂന്നു വിദ്യഭ്യാസസ്ഥാപനങ്ങളാണ് ഉള്ളത്.
ഇവ മൂന്നിനും കൂടിവര്‍ഷത്തില്‍ 50 ലക്ഷംരൂപയാണ് ചിലവഴിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ വിവേകാനന്ദ കോളജിലെ നിലവിലെ സ്ഥിതി മെച്ചപ്പെടുത്തണമെങ്കില്‍ മുഴുവന്‍ തുകയുംചിലവഴിച്ചാല്‍ പോലുംമതിയാകില്ല. കോളജിലെ പ്രധാനമായുള്ള കുടിവെള്ള പ്രശ്‌നത്തിനായി ഉടന്‍ തന്നെ കുന്നംകുളം നഗരസഭയുമായി സഹകരിച്ചു പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാം. കോളജിനു അനുവദിച്ച കോഴ്‌സുകള്‍ക്കുള്ള കെട്ടിടങ്ങള്‍ സമയബന്ധിതമായി നിര്‍മിക്കും. ലൈബ്രറിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളും ഉണ്ടാകുമെന്നുംഅദ്ദേഹം ഉറപ്പുനല്‍കി. താന്‍ കേട്ടറിഞ്ഞതിനെക്കാള്‍ പരിതാപകരമാണ് കോളജിന്റെ അവസ്ഥയെന്നും അവ പരിഹരിക്കാന്‍ ബോര്‍ഡ് ശ്രമിക്കുമെന്നും അതിനു തദ്ദേശസ്ഥാപനങ്ങളുടെ വലിയതോതിലുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ഈ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനും അധ്യാപകര്‍ക്ക് പഠിപ്പിക്കാനും കഴിയണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
വിവേകാനന്ദ കോളജിനു ഉന്നതതലത്തിലേക്ക് ഉയരാന്‍ കഴിയാത്തത് കോളജിലെ ഭൗതീക സാഹചര്യങ്ങള്‍ കൊണ്ടാണെന്ന് പ്രിന്‍സിപ്പാള്‍ കൃഷ്ണകുമാരി പറഞ്ഞു. കോളജിലെത്തിയ പ്രസിഡന്റ് കോളജും പരിസരവും സന്ദര്‍ശിച്ചു കോളജ് അധികൃതരുമായി ചര്‍ച്ച നടത്തുകയുംചെയ്തു. കൊച്ചിന്‍ദേവസ്വം ബോര്‍ഡ്‌സെക്രട്ടറി വി.എ ഷീജ, കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."