കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ജില്ലാ അനുസ്മരണം 15ന്
തൃശ്ശൂര്‍: സമസ്ത സെക്രട്ടറിയും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും, സുപ്രഭാതം ദിനപത്രം ചെയര്‍മാനുമായ കോട്ടുമല ടി.എം. ബാപ്പു മുസലിയാരുടെ തൃശ്ശൂര്‍ ജില്ലാതല അനുസ്മരണ ചടങ്ങ് പതിനഞ്ചാം തിയതി ഞായറാഴ്ച രാവിലെ 10 മണിക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലിക്കണ്ണി ദാറുല്‍ തഖ്‌വ കാംപസില്‍ നടത്തുന്നു.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പെരിന്തല്‍മണ്ണ എം.ഇ.എ. എന്‍ജിനീയറിങ് കോളജ് അടക്കമുളള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത കോട്ടുമല ഉസ്താദ് സാധാരണമായ നേതൃപാടവം കാഴ്ചവെച്ച പണ്ഡിതനാണ്. മദ്‌റസ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് വേണ്ടി നൂതന പദ്ധതികള്‍ നടപ്പിലാക്കുകയും സമസ്തയുടെ ഏതുപ്രവര്‍ത്തനത്തേയും കൃത്യമായി വിജയത്തിലെത്തിക്കുകയും ചെയ്ത കോട്ടുമല ഉസ്താദിനെ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിനുവേണ്ടിയുളള പ്രാര്‍ത്ഥനാ ചടങ്ങിലും മഹല്ല് മദ്രസ്സ കമ്മിറ്റി ഭാരവാഹികള്‍, മുദരിസുമാര്‍, ഖത്ത്വീബുമാര്‍, മദ്‌റസ അധ്യാപകര്‍, സമസ്തയുടേയും പോഷകഘടകങ്ങളുടേയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
അനുസ്മരണ സമ്മേളനത്തില്‍ സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, കേന്ദ്ര മുശാവറ അംഗങ്ങളായ എസ്.എം.കെ തങ്ങള്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, എസ്.കെ.ജെ.എം. ജില്ലാ പ്രസിഡന്റ് പി.ടി.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി, ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹറൂഫ് വാഫി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."