അമ്പത് ലക്ഷത്തോളം രൂപ ചിലവിട്ട് നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് നശിക്കുന്നു
പാര്‍ക്കിന്റെ ദുരവസ്ഥ അറിയാവുന്നവര്‍ ആരും നിലവില്‍ പാര്‍ക്കിലെത്തുന്നില്ല. അബദ്ധത്തില്‍ എത്തിപെടുന്നവരാകട്ടെ ഒന്നുകില്‍ കുട്ടികളുടെ കാല്‍പൊട്ടി ചോര ഒലിച്ചോ. അല്ലെങ്കില്‍ കാഴ്ച മടുത്തോ ഇറങ്ങി പോകും
കുന്നംകുളം: നഗരത്തില്‍ കോടികള്‍ വിലമതിക്കുന്ന കണ്ണായ സ്ഥലത്ത് 50 ലക്ഷത്തോളം രൂപ ചിലവിട്ട് നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് നശിക്കുന്നു.
വെള്ളമില്ല, വെളിച്ചമില്ല, നോക്കാന്‍ ആളില്ല, പരിതാപങ്ങളില്‍ മുങ്ങി പാര്‍ക്ക് നശിക്കുമ്പോഴും തോട്ടടുത്ത നഗരസഭ കെട്ടിടം മോഡി പിടിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ പുതിയ ഫയലുകള്‍ തിരയുകയാണ്. വ്യാപാര നഗരത്തില്‍ കുട്ടികള്‍ക്കൊരു കളി സ്ഥലം എന്നത് പതിറ്റാണ്ടുകളുടെ സ്വപ്നമായിരുന്നു.
ഒടുവില്‍ ഒരു വര്‍ഷം മുന്‍പ് അത് യാതാര്‍ഥ്യമായി. കുട്ടികള്‍ക്ക് ചെറിയ റൈഡുകളും, കുടുമ്പത്തോടൊപ്പം ഒരു സായാഹ്ന ഇരിപ്പിടവും, സാംസ്‌കാരിക പരിപാടികള്‍ക്കായി ഓപ്പണ്‍ ഓഡിറ്റോറിയവുമൊക്കെയായി ഉദ്ദേശം 50 ലക്ഷം രൂപ ചിലവില്‍ 70 സെന്റ് സ്ഥലത്താണ് പാര്‍ക്ക് നിര്‍മിച്ചത്. വൈകുന്നേരും മാത്രം തുറന്ന് കൊടുക്കുന്ന പാര്‍ക്ക് നേരിയ തോതില്‍ ടിക്കറ്റ് വെക്കാമെന്നും നടത്തിപ്പ് ലേലം ചെയ്ത് നല്‍കാമെന്നുമൊക്കെയായരുന്നു ധാരണ. എന്നാല്‍ പിന്നീട് നഗരസഭ നേരിട്ട് സൗജന്യമായി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു.
വൈകുന്നേരങ്ങളില്‍ നല്ല തിരക്കും ഉണ്ടായിരുന്നു. എന്നാല്‍ മൂന്ന് മാസം മുന്‍പ് വൈദ്യുതി തകരാറുണ്ടായതോടെ കണക്ഷന്‍ വിഛേദിക്കപെട്ടു. പിന്നീട് പാര്‍ക്കില്‍ നനക്കാനുള്ള സൗകര്യമില്ലാതെയായി. വൃത്തിയാക്കലും നിലച്ചു. ഇതോടെ റൈഡുകള്‍ക്ക് കീഴെ മണല്‍ നീങ്ങി. നിരങ്ങി വരുന്ന കുട്ട്കളുടെ എല്ല് ഒടിയുമെന്ന അവസ്ഥവരേയെത്തി. ബാത്ത് റൂമിലുള്‍പടേ ജലമില്ലാതായി. ഒപ്പം വിലകൂടിയ കാഴ്ച മരങ്ങളും പൂചെടികളും കരിഞ്ഞു തുടങ്ങി. ജല ശേഖരത്തില്‍ കൊതുകുകള്‍ പെരുകി.
നഗരസഭ കെട്ടിടത്തിനോട് ചേര്‍ന്ന് നിന്നിട്ടും ഇത് ശ്രദ്ധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമയം കിട്ടുന്നില്ലന്നാണ് പറയുന്നത്. വൈദ്യുതി വിഛേദിക്കപെട്ടതും ഇവിടയാരും കാര്യമായി അറിഞ്ഞിട്ടു പോലുമില്ല.
പാര്‍ക്കിന്റെ ദുരവസ്ഥ അറിയാവുന്നവര്‍ ആരും നിലവില്‍ പാര്‍ക്കിലെത്തുന്നില്ല.
അബദ്ധത്തില്‍ എത്തിപെടുന്നവരാകട്ടെ ഒന്നുകില്‍ കുട്ടികളുടെ കാല്‍പൊട്ടി ചോര ഒലിച്ചോ. അല്ലെങ്കില്‍ കാഴ്ച മടുത്തോ ഇറങ്ങി പോകും. സഹിച്ചു അല്‍പ നേരം ഇരിക്കാന്‍ ആരെങ്കിലും മിനക്കെട്ടാല്‍ കൊതുകുകള്‍ ആട്ടിയോടിക്കും. കോടികള്‍ വിലമതിക്കുന്ന നഗരസഭ വസ്തുക്കള്‍ നശിച്ചുപോകുന്നത് സംബന്ധിച്ച് പരിതപിക്കാന്‍ തല്‍ക്കാലം ആര്‍ക്കും സമയമില്ലെന്നാണ് പറയുന്നത്. നിര്‍മാണങ്ങളുടെ ചുമതലക്കാരനായ പൊതു മരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ തന്നെ ഇത് പല തവണ പരാതിയായി അറിയിച്ചിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."