HOME
DETAILS

കരള്‍ പകുത്തി നല്‍കി നന്മയുടെ പ്രതീകമായി മാറിയ നഴ്‌സിന് ആരോഗ്യമന്ത്രാലയത്തിന്റെ ആദരം

  
backup
January 13 2017 | 05:01 AM

%e0%b4%95%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%a8%e0%b4%a8%e0%b5%8d

ജിദ്ദ: ഒരു പരിചയവും ഇല്ലാത്ത കുഞ്ഞിന് കരള്‍ പകുത്തു നല്‍കി നന്മയുടെ പ്രതീകമായി മാറിയ സഊദിയിലെ ഇരുപതുകാരിയായ നഴ്‌സിന് സര്‍ക്കാരിന്റെ ആദരം. ബശായിര്‍ അല്‍ റഷീദി എന്ന കുഞ്ഞു പെണ്‍കുട്ടി ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആബിര്‍ അല്‍ അന്‍സി എന്ന സഊദി നഴ്‌സാണ് ഇവര്‍ക്ക് തന്റെ പകുതി കരള്‍ നല്‍കിയത്.
ബശായിന്‍ അല്‍ റഷീദി എന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ കരള്‍ ദാനം ചെയ്യാന്‍ തയാറുള്ള ആരെങ്കിലും കനിയണമായിരുന്നു.

ഇതേ തുടര്‍ന്ന് ബശായിറിന്റെ മാതാപിതാക്കള്‍ പലവഴിക്കും നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഒടുവില്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. തുടര്‍ന്ന് സഹതാപം അറിയിച്ചുകൊണ്ട് നിരവധി മറുപടികള്‍ വന്നു. എന്നാല്‍ കരള്‍ നല്‍കാന്‍ ആരും മുന്നോട്ട് വന്നില്ല.

ഇതിനിടയില്‍ അപ്രതീക്ഷിതമായി തങ്ങളുടെ കുഞ്ഞിനെ തേടി വന്ന ഫോണ്‍ വിളി ജീവന്‍ രക്ഷിക്കാനുള്ള വഴി തുറന്നു തരുമെന്ന് ആ മാതാപിതാക്കള്‍ അപ്പോള്‍ അറിഞ്ഞില്ല. എല്ലാ വിവരങ്ങളും അറിഞ്ഞതിന് ശേഷം ബശായിറിന്റെ ജീവന്‍ രക്ഷിക്കാന്‍ യുവതി സ്വമേധയ തയാറാവുകയായിരുന്നു. മകളുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ അന്‍സിയുടെ രക്ഷിതാക്കള്‍ക്കും മറുത്തൊന്നും പറയാനായില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ആബിറിന്റെ കരള്‍ ബശായിറിന് നല്‍കുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെ കഴിഞ്ഞ മാസം ഇരുപതിന് ശസ്ത്രക്രിയ നടന്നു. ആബിറിന്റെ കരളിന്റെ ഒരു ഭാഗം കുഞ്ഞുശരീരത്തിലേക്ക് പകുത്തു വെച്ചു. വിജയകരമായ ശസ്ത്രക്രിയയിലൂടെ ബശായിര്‍ ജീവിതത്തിലേക്ക് തിരികെ വന്നു.


ആശുപത്രിയില്‍ നിന്ന് അല്‍ജൗഫിലെ വീട്ടിലത്തെിയ ആബിര്‍ അല്‍ അന്‍സിയെ തേടി നിലയ്ക്കാത്ത അഭിനന്ദന പ്രവാഹമാണ് സഊദിയില്‍ നിന്നും ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ലഭിക്കുന്നത്. ഒരു പരിചയവുമില്ലാത്ത കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാട്ടിയ ആബിറിന്റെ നല്ല മനസ്സിനെ സഊദി ആരോഗ്യമന്ത്രി നേരിട്ട് എത്തിയാണ് ആദരിച്ചത്. ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ആബിറിന്റെത് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago