വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് യുവതിക്ക് മാപ്പ്
റിയാദ്: കൊലക്കേസില്‍ വിധിക്കപ്പെട്ട വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് യുവതിക്ക് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് പുനര്‍ ജീവിതം. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതിക്ക് മാപ്പു നല്‍കാന്‍ സന്നദ്ധമായത്.
കഴിഞ്ഞ ദിവസം ജിസാനിലായിരുന്നു സംഭവം. വാദി ജിസാന്‍ മര്‍കസിലെ അല്‍ ശവാജിറ ശ്രമത്തിലാണ് കേസിനാസ്പദമായ സംഭവം. ഭര്‍തൃസഹോദരന്റെ പിഞ്ചുമകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് 14 വര്‍ഷമായി യുവതി ജയിലിലായിരുന്നു.
നാല്‍പതുകാരിയായ യുവതിയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കൊല്ലപ്പെട്ട ബാലന്റെ സഹോദരങ്ങളടക്കം മാപ്പു നല്‍കിയത്.
ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ജിസാന്‍ പൊലീസ് ഉപമേധാവി മേജര്‍ ജനറല്‍ നാസിര്‍ അല്‍ ഖഹ്താനിയുടെ ഓഫീസിലെത്തി ഇവര്‍ രേഖാമൂലം ഇക്കാര്യം അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."