HOME
DETAILS
MAL
കൊല്‍ക്കത്തന്‍ പൊലിസ് അനുമതി നിഷേധിച്ച ആര്.എസ്.എസ് റാലിക്ക് ഹൈക്കോടതി അനുമതി
backup
January 13 2017 | 10:01 AM
കൊല്‍ക്കത്ത: കൊല്‍ക്കത്തന്‍ പൊലിസ് അനുമതി നിഷേധിച്ച ആര്.എസ്.എസ് റാലിക്ക് ഹൈക്കോടതിയുടെ അനുമതി. ശനിയാഴ്ച ബ്രിഗേഡ് പരേഡ് നടത്താനാണ് നേരത്തെ കൊല്ക്തത്തന് പൊലിസ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച സംഘടന അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
പരേഡ് നടത്താന്‍ നിശ്ചയിച്ചിരുന്ന മൈതാനത്ത് ഗംഗാസാഗര്‍ തീര്‍ഥാടകര്‍ക്ക് താല്‍ക്കാലിക താമസസൗകര്യം ഒരുക്കാന്‍ നേരത്തെ നിശ്ചയിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ആര്.എസ്.എസ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചത്. മറ്റൊരു ഗ്രൗണ്ടില്‍ സ്ഥലപരിമിതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."