HOME
DETAILS

വെളിപ്പെടുത്തിയാല്‍ ജീവഹാനിയെന്ന് റിസര്‍വ് ബാങ്ക് : അസാധുവാക്കിയത് ആര്?

  
backup
January 13 2017 | 22:01 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനത്തില്‍ വീണ്ടും സംശയങ്ങളുയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ). ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ജീവനും രാജ്യത്തിനും ഭീഷണിയാണെന്ന് ആര്‍.ബി.ഐ അറിയിച്ചു.


കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ കുറിച്ചു കൃത്യമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയോട് പ്രതികരിക്കാന്‍ ആര്‍.ബി.ഐ വിസമ്മതിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ ഉദ്യോഗസ്ഥരുടെ ജീവനും രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷയ്ക്കും പരമാധികാരത്തിനും വെല്ലുവിളിയാകുമെന്നു പറഞ്ഞാണു വിവരങ്ങള്‍ നല്‍കാന്‍ ആര്‍.ബി.ഐ വിസമ്മതിച്ചത്. രാജ്യത്ത് പ്രചാരത്തിലുള്ള 84 ശതമാനം നോട്ടുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ചോദ്യങ്ങളോടു പ്രതികരിക്കവേയാണ് ആര്‍.ബി.ഐ ഇക്കാര്യം വെളിപ്പെടുത്തിയത്. ആകെ സമര്‍പ്പിച്ച 14 ചോദ്യങ്ങളില്‍ അഞ്ചെണ്ണത്തിനാണ് ബാങ്ക് കൃത്യമായ മറുപടി നല്‍കിയത്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങളോട് ജീവനുഭീഷണിയാണെന്നു പറഞ്ഞു പ്രതികരിക്കാന്‍ വിസമ്മതിച്ചു.


കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ട് നിരോധനപ്രസംഗത്തിനു തൊട്ടു മുന്‍പുവരെ ബാങ്കിലുണ്ടായിരുന്ന നോട്ടുകളുടെ കണക്ക് സംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കാനാണ് റിസര്‍വ് ബാങ്ക് വിസമ്മതിച്ചത്. വിവരം പുറത്തുവിടുന്നത് ഉദ്യോഗസ്ഥരുടെ ജീവനു ഭീഷണിയാണെന്നു ബാങ്ക് മറുപടി നല്‍കുകയായിരുന്നു. നോട്ടുനിരോധനത്തിനു വേണ്ടി ബാങ്ക് നടത്തിയ ഒരുക്കങ്ങളെ കുറിച്ചും നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ ബാങ്ക് ആശ്രയിച്ച പഠനങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കും ബാങ്ക് മറുപടി നല്‍കിയില്ല. ഇവ വൈകാരികമായ വിഷയങ്ങളാണെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു.


നോട്ടുനിരോധനത്തിനെതിരേ രാജ്യാവ്യാപകമായി ഉയര്‍ന്ന കനത്ത പ്രതിഷേധത്തെ, കള്ളപ്പണത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുമെതിരേയുള്ള നടപടിയാണെന്നു പറഞ്ഞാണ് ആദ്യം കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധിച്ചിരുന്നത്. പിന്നീട് കറന്‍സിരഹിത സമൂഹം എന്ന പദ്ധതിയുടെ ഭാഗമായാണു നടപടിയെന്നു മാറ്റിപ്പറയുകയും ചെയ്തു. ഏറ്റവുമൊടുവില്‍ നടപടി റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍, ഇത് ആര്‍.ബി.ഐ തള്ളിക്കളയുകയും കേന്ദ്ര സര്‍ക്കാരാണു ഇത്തരമൊരു ഉപദേശം നല്‍കിയതെന്ന് പാര്‍ലമെന്ററി പാനലിനോടു വ്യക്തമാക്കുകയും ചെയ്തിരുന്നു. നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുന്‍പ് നിരോധനം ശുപാര്‍ശ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപദേശിച്ചതായി ആര്‍.ബി.ഐ പാര്‍ലമെന്ററി ബോര്‍ഡിനോട് വ്യക്തമാക്കി. തുടര്‍ന്നു സര്‍ക്കാര്‍ നിര്‍ദേശം സ്വീകരിക്കുകയും പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിക്കുകയുമായിരുന്നു.


വിഷയത്തില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഈമാസം 20നു പാര്‍ലമെന്ററി സമിതിയെ കാണുന്നുണ്ട്. ഇതോടെ നിരോധനവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങുമെന്നാണു പ്രതീക്ഷ. കാര്യമായ മുന്നൊരുക്കങ്ങളോ പ്രത്യാഘാത പഠനങ്ങളോ ഒന്നുമില്ലാതെയാണു സര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണത്തെ ശരിവയ്ക്കുന്നതാണ് ആര്‍.ബി.ഐയുടെ പുതിയ വെളിപ്പെടുത്തല്‍. ഇതിനു പുറമെ, റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും ആര്‍.ബി.ഐയുമായുള്ള സര്‍ക്കാരിന്റെ ആശയവിനിമയത്തെ കുറിച്ചും ചോദ്യമുയരുന്നുണ്ട്. നരേന്ദ്രമോദിയുടെ ഏകാധിപത്യ സ്വഭാവത്തിലുള്ള തീരുമാനത്തെ കൂടിയാണ് ഇതു വെളിപ്പെടുത്തുന്നത്.



മാധ്യമപ്രവര്‍ത്തകരെ കണ്ട് ഉര്‍ജിത് പട്ടേല്‍ മുങ്ങി

 

urjit-patel_650x400_51484211230


അഹമ്മദാബാദ്: ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വ്യവസായസംഗമം വൈബ്രന്റ് ഗുജറാത്തിനെത്തിയെ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് പിന്‍വാതിലിലൂടെ മുങ്ങി. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ചോദ്യങ്ങളെ ഭയന്നാണ് ഉര്‍ജിത് കാറില്‍ കയറി രക്ഷപെട്ടതെന്ന് ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.


പ്രഭാഷണം കഴിഞ്ഞ് ഉര്‍ജിതിന്റെ നോട്ട് നിരോധനത്തെ കുറിച്ചുള്ള പ്രതികരണം ആരായാന്‍ വലിയ മാധ്യമപ്പട തന്നെ കാത്തുനിന്നിരുന്നു. ഇതറിഞ്ഞ പട്ടേല്‍ പുറകിലെ വാതിലിലൂടെ പുറത്തേക്ക് കടക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago