അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് മീറ്റ് മൂന്നാം ദിനവും നേട്ടം എം.ജിക്ക്
കോയമ്പത്തൂര്‍: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് മീറ്റ് മൂന്നാം ദിനത്തിലും കേരളത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയത് എം.ജി സര്‍വകലാശാല. ഇന്നലെ ലഭിച്ച മൂന്ന് വീതം സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളില്‍ ഭൂരിഭാഗവും എം.ജി സ്വന്തമാക്കി.
വനിതാ ഹൈ ജംപില്‍ എം.ജിയുടെ ജിനു മരിയ മാനുവല്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ പോള്‍ വോള്‍ട്ടില്‍ രേഷ്മ രവീന്ദ്രനും സുവര്‍ണ നേട്ടം സ്വന്തമാക്കി. കേരളത്തിലേക്കുള്ള മൂന്നാമത്തെ സ്വര്‍ണവും വനിതാ വിഭാഗത്തിലാണ്. ലോങ് ജംപില്‍ കേരള സര്‍വകലാശാലയുടെ നയന ജെയിംസ് സ്വര്‍ണം ചാടിയെടുത്തു. എം.ജിയുടെ സിഞ്ചു പ്രകാശ് വനിതാ പോള്‍വോള്‍ട്ടിലും പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ അരുണ്‍ ബേബിയും കേരളയുടെ സനു സാജന്‍ 400 മീറ്ററിലും വെള്ളി സ്വന്തമാക്കി.
പുരുഷ, വനിതാ 400 മീറ്ററില്‍ എം.ജിയുടെ മുഹമ്മദ് ലുബൈബ്, ജെറിന്‍ ജോസഫ് എന്നിവര്‍ വെങ്കലം നേടി. വനിതാ ഹൈജംപില്‍ വെങ്കലം നേടിയത് എം.ജിയുടെ എയ്ഞ്ചല്‍ പി. ദേവസ്യയാണ്. പോയിന്റ് പട്ടികയില്‍ മാംഗ്ലൂര്‍ സര്‍വകലാശാലയാണ് ഒന്നാം സ്ഥാനത്ത്. 72 പോയിന്റുണ്ട് മാംഗ്ലൂരിന്. 58 വീതം പോയന്റുള്ള എം.ജിയും പട്യാല പഞ്ചാബി സര്‍വകലാശാലയും രണ്ടാം സ്ഥാനത്തുണ്ട്. വനിതാ വിഭാഗത്തില്‍ എം.ജിയാണ് (41) മുന്നില്‍.
വനിതകളുടെ 10,000 മീറ്ററില്‍ പൂനെ സര്‍വകലാശാലയുടെ സഞ്ജീവനി ജാധവ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കാലിക്കറ്റ് സര്‍വകലാശാലയുടെ എം.ഡി താര ആറാമതായാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. വനിതാ പോള്‍വോള്‍ട്ടില്‍ എം.ജി ഇരട്ട മെഡല്‍ സ്വന്തമാക്കി. രേഷ്മ രവീന്ദന്‍ സ്വര്‍ണവും (3.40 മീ.) സിഞ്ചു പ്രകാശ് വെള്ളിയും സ്വന്തമാക്കി.
മാംഗ്ലൂരിന്റെ മലയാളി താരം അനു രാഘവന്‍ ഉള്‍പ്പെടെ മത്സരിച്ച വനിത 400 മീറ്ററില്‍ പാല അല്‍ഫോന്‍സ കോളജ് വിദ്യാര്‍ഥിനിയായ എം.ജിയുടെ ജെറിന്‍ ജോസഫ് മൂന്നാം സ്ഥാനത്തത്തെി (55.77 സെക്കന്‍ഡ്). സൗത്ത് ഗുജറാത്ത് യൂനിവേഴ്‌സിറ്റിയുടെ സരിത ലക്ഷ്മണ്‍ ഗെയ്ക്‌വാദിനാണ് സ്വര്‍ം (54.85).
2015ല്‍ വെങ്കലവും കഴിഞ്ഞ വര്‍ഷവും വെള്ളിയും നേടിയ സരിത ഇക്കുറി സ്വര്‍ണം തന്നെ സ്വന്തമാക്കി. അനു നാലാം സ്ഥാനത്തായി. പുരുഷ വിഭാഗം 400 മീറ്ററില്‍ വെള്ളിയും വെങ്കലവും കേരളം നേടി.
മദ്രാസ് സര്‍വകലാശാലയുടെ മോഹന്‍ കുമാര്‍ മീറ്റ് റെക്കോര്‍ഡോടെ (46.55) ജേതാവായ മത്സരത്തില്‍ കേരളയുടെ സനു സാജന്‍ 47.52ഉം എം.ജിയുടെ ലുബൈബ് 47.62 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
2015ല്‍ ഡല്‍ഹി സര്‍വകലാശാലയുടെ ലളിത് മാത്തൂര്‍ (47.01) സ്ഥാപിച്ച റെക്കോര്‍ഡാണ് വഴിമാറിയത്. ജാവലിനില്‍ എം.ജിയുടെ അരുണ്‍ ബേബി വെള്ളി സ്വന്തമാക്കി.
മാംഗ്ലൂരിന്റെ പഞ്ചാബി താരം ആശിഷ് സിങ്ങിന് (74.74) പിന്നില്‍ 70.03 മീറ്റര്‍ എറിഞ്ഞ് രണ്ടാമനായിട്ടാണ് അരുണ്‍ വെള്ളി നേട്ടം സ്വന്തമാക്കിയത്. വനിതാ വിഭാഗം ലോങ് ജംപില്‍ കേരള സര്‍വകലാശാലയുടെ നയന ജെയിംസ് 6.07 മീറ്റര്‍ ചാടിയാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. പുരുഷന്മാരുടെ 4-100 മീ. റിലേയില്‍ കാലിക്കറ്റും എം.ജിയും ഫൈനലിലത്തെിയിട്ടുണ്ട്. വനിതകളില്‍ ഇവര്‍ക്കൊപ്പം കേരളയുടെ സംഘത്തിനും ഫൈനല്‍ ബെര്‍ത്ത് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."