കൃഷ്ണമൃഗവേട്ട: സല്മാന്ഖാന് സമന്‍സ്
ജോധ്പൂര്‍: കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ സല്മാന് ഖാന്, സെയ്ഫ് അലി ഖാന്, സോണാലി ബാന്ധ്രെ, നീലം, തബു എന്നിവര്‍ക്ക് ജോധ്പൂര്‍ ഹൈക്കോടതിയുടെ സമന്‍സ്. ഈമാസം 25നു മുന്‍പ് കോടതിക്കു മുന്‍പാകെ ഹാജരാകാനാണ് ഇവര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
1998ല്‍ നടന്ന കൃഷ്ണമൃഗ വേട്ടാകേസില് മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുന്നത് കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ദല്‍പാത് സിങ് ഇവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. കങ്കണി ഗ്രാമത്തില്‍ കൃഷ്ണമൃഗ വേട്ട നടത്തിയതിനും അനധികൃതമായി ആയുധം കൈയില്വച്ചതിനുമാണ് സല്മാന് ഖാന് വിചാരണ നേരിടുന്നത്. ഇതേ കേസില്‍ സെയ്ഫ് അലി ഖാനും സോനാലിയും താബുവും നീലവും കൂട്ടുപ്രതികളാണ്. അനധികൃതമായി ആയുധംകൈയില് വച്ച കേസില്‍ 18ന് വിധി പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."