അനധികൃത ബോര്‍ഡുകള്‍ക്കെതിരേ ഉടന്‍ നടപടി
തിരുവനന്തപുരം: നിരത്തുകളുടെ കാഴ്ച മറയ്ക്കുന്നതും ജങ്ഷനുകളില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്നതുമായ അനധികൃത പരസ്യ ബോര്‍ഡുകളും വീഡിയോ ഡിസ്‌പ്ലേകളും നീക്കം ചെയ്യും. എ.ഡി.എമ്മിന്റെ മേല്‍നോട്ടത്തില്‍ പൊതുമരാമത്ത്, ആര്‍.ടി.ഒ, പൊലിസ്്, റവന്യൂ, തദ്ദേശസ്വയംഭരണം മുതലായ വകുപ്പുകളിലെ പ്രതിനിധികളടങ്ങുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് നടപടി സ്വീകരിക്കുക. മീഡിയനുകളിലും വൈദ്യുത പോസ്റ്റുകളിലും വച്ചിരിക്കുന്ന കൊടിതോരണങ്ങളും ഫ്‌ളക്‌സുകളും ബാനറുകളും ഇതോടൊപ്പം നീക്കം ചെയ്യാനും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ ട്രാഫിക് ക്രമീകരണ സമിതികള്‍ രൂപീകരിക്കും. സമിതിയുടെ മേല്‍നോട്ടത്തില്‍ ഗ്രാമീണ റോഡുകളിലെയും നിരത്തുകളിലെയും എല്ലാ റോഡുകളിലെയും കാഴ്ചമറക്കുന്ന തരത്തിലുള്ള ബോര്‍ഡുകളും പരസ്യമാതൃകകളും നീക്കം ചെയ്യുന്നതിനും റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ടി.ആര്‍.ഡി.സി.എല്‍ മാനേജിങ് ഡയരക്ടര്‍ അനില്‍കുമാര്‍ പണ്ടാല, ആര്‍.ടി.ഒ മാരായ സജിത് വി, മുരളീകൃഷ്ണന്‍. ബി, കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ ബി. ബാലകുമാര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ജോയിന്റ് ജനറല്‍ മാനേജര്‍ പി.സി മഹാവര്‍, നാര്‍ക്കോട്ടിക്‌സ് സെല്‍ എസ്.ഐ രാജേന്ദ്രകുമാര്‍ ടി, ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ ജി. സുരേഷ്‌കുമാര്‍, പി.ഡബ്ല്യൂ.ഡി അസി എന്‍ജിനീയര്‍മാരായ ബിജുകുമാര്‍. ആര്‍, ഷിജു. എസ്, ട്രാഫിക് എസ്.ഐ എസ്. ജയകുമാര്‍, പ്രശാന്ത്. വി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."