വ്യാജരേഖ ഹാജരാക്കി ജാമ്യം നേടി കേസെടുക്കാന്‍ കോടതി നിര്‍ദേശം
ആറ്റിങ്ങല്‍: മോഷണക്കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ കരമടച്ചതിന്റെ വ്യാജരേഖ സമര്‍പ്പിച്ചവര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലെ ജഡ്ജ് സുരേഷ് വണ്ടന്നൂരാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ആറ്റിങ്ങല്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്. കോടതിയെ കബളിപ്പിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജൂനിയര്‍ സൂപ്രണ്ട് പൊലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ബൈക്ക് മോഷണക്കേസില്‍ കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ചെറുവയ്ക്കല്‍ ഉള്ളൂര്‍ ആനകുളം റോഡ് ചിത്തിരവീട്ടില്‍ (കുളവരമ്പില്‍ വീട്) ഗോള്‍ഡന്‍ വിഷ്ണു എന്നുവിളിക്കുന്ന വിഷ്ണു(20) വിനെയാണ് വ്യാജ രേഖയുപയോഗിച്ച് ജാമ്യത്തിലിറക്കിയത്. പാങ്ങപ്പാറ ചെമ്പഴന്തി മേനല്ലൂര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം സിബിഭവനില്‍ ഷിജുവിന്റെ ബൈക്ക് മോഷണം പോയത് സംബന്ധിച്ച കേസിലെ പ്രതിയാണ് വിഷ്ണു.
കരിക്കകം ഇടമനവീട്ടില്‍ മണികണ്ഠന്‍നായര്‍, മണക്കാട് വടക്കേക്കോട്ട മഞ്ജുഭവനില്‍ കുട്ടപ്പന്‍ എന്നിവരാണ് വിഷ്ണുവിനെ ജാമ്യത്തിലിറക്കാനെത്തിയത്. ഇവര്‍ ഹാജരാക്കിയ കരമടച്ച രസീതാണ് വ്യാജമെന്ന് കോടതി കണ്ടെത്തിയത്. മണികണ്ഠന്‍ നായര്‍ വിതുര വില്ലേജ് ഓഫിസില്‍ ഏപ്രില്‍ അഞ്ചിനും കുട്ടപ്പന്‍ ആര്യനാട് വില്ലേജില്‍ ഏപ്രില്‍ ആറിനും പുരയിടത്തിന് കരം ഒടുക്കിയതിന്റെ രസീതുകളാണ് കോടതിയില്‍ ഹാജരാക്കിയത്. രസീത് സംബന്ധിച്ച് സംശയം തോന്നയി മജിസ്‌ട്രേറ്റ് രണ്ട് വില്ലേജുകളില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇങ്ങനെയൊരു രസീത് നല്‍കിയിട്ടില്ലെന്ന വിവരമാണ് വില്ലേജ് ഓഫിസര്‍മാര്‍ രേഖാമൂലം അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് കോടതി നടപടിക്ക് ശുപാര്‍ശ ചെയ്തത്.
വിഷ്ണുവിന്റെ ജാമ്യം റദ്ദ് ചെയ്ത കോടതി മണികണ്ഠനും കുട്ടപ്പനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താനും നിര്‍ദേശിച്ചു. വ്യാജരേഖ ചമച്ചതിനും കോടതിയെ കബളിപ്പിച്ചതിനുമാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുളളത്.
പൊലിസ് അറസ്റ്റ് ചെയത് കോടതിയില്‍ ഹാജരാക്കുന്ന പല പ്രതികളെയും ജാമ്യത്തിലിറക്കാന്‍ വരുന്നവരെ സംബന്ധിച്ച് അടുത്തിടെ കോടതിക്കുണ്ടായ സംശയത്തെത്തുടര്‍ന്നാണ് ഇത്തരം അന്വേഷണമുണ്ടായത്. അന്യസംസ്ഥാനക്കാര്‍ക്കുവേണ്ടിപോലും കൂലിക്ക് ജാമ്യം നില്‍ക്കുന്നവരുണ്ടെന്നാണ് അറിയുന്നത്. കോടതിയെ കബളിപ്പിച്ച് ജാമ്യം നേടുന്നത് അവസാനിപ്പിക്കാനായി കരം ഒടുക്കിയ രസീതിനൊപ്പം പ്രമാണത്തിന്റെ പകര്‍പ്പുകൂടി ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."