വൃദ്ധയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി കായലില്‍ചാടി ആത്മഹത്യ ചെയ്തു
കൊല്ലം: ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപത്തിയെട്ടുകാരിയായ വൃദ്ധയ്ക്ക് നേരെ ആക്രമണം. തേവള്ളി നഗര്‍ സൂര്യയില്‍ ലില്ലി ഹെര്‍മനെയാണ് പണം ചോദിച്ചു കൊടുക്കാത്തതിന്റെ പേരില്‍ ആക്രമിച്ച ശേഷം പ്രതി കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. പാല്‍ കച്ചവടക്കാരനായ മതിലില്‍ നമ്പാരത്തുള്ള റോയി സണ്ണി വര്‍ഗീസ് ആണ് വൃദ്ധയെ കത്തി കൊണ്ടു വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച് കൊല്ലം ആശ്രാമം ഭാഗത്ത് അഷ്ടമുടിക്കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. നിരവധി വര്‍ഷങ്ങള്‍ ജര്‍മനിയില്‍ നഴ്‌സായിരുന്ന ലില്ലി ഹെര്‍മന്‍ പതിനഞ്ചു കൊല്ലം മുന്‍പാണ് കൊല്ലത്തു സ്ഥിര താമസമാക്കിയത്. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റക്കായിരുന്നു താമസം.
ഒരു കൊല്ലം മുന്‍പ് വരെ ലില്ലി ആന്റിയുടെ വീട്ടില്‍ പാല് കൊടുത്തുകൊണ്ടിരുന്നത് പ്രതിയായ റോയി ആയിരുന്നു. പാല്‍ക്കച്ചവടത്തിനു ശേഷം ഓട്ടോ ഓടിക്കുന്നതാണ് പ്രതിയുടെ ജോലി. ഏതാനും ദിവസം മുന്‍പ് ഭാര്യയുമൊരുമിച്ചു വന്നു പ്രതി അന്‍പതിനായിരം രൂപ കടം ചോദിച്ചിരുന്നെങ്കിലും അത് കൊടുക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.
ഇന്നലെ രാവിലെ ജോലിക്കാരി വീട്ടില്‍ പോകുന്ന സമയം നോക്കി ബൈക്കില്‍ ലില്ലി ഹെര്‍മന്റെ വീട്ടിലെത്തിയ പ്രതി വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കില്ലായെന്ന് പറഞ്ഞതോടെ മരിക്കാന്‍ ഒരുങ്ങിക്കോളൂ നിങ്ങളെ ഞാന്‍ കൊല്ലുകയാണെന്ന് പറഞ്ഞു ലില്ലി ഹെര്‍മനെ കൈയിലിരുന്ന കത്തി കൊണ്ടു വെട്ടുകയായിരുന്നു. ആദ്യത്തെ വെട്ടു മൂക്കിന് താഴെയാണ് കൊണ്ടത്. വീണ്ടും വെട്ടിയപ്പോള്‍ ലില്ലി ഹെര്‍മന്‍ കൈകൊണ്ടു തടഞ്ഞു. തുടര്‍ന്ന് അവരുടെ കൈയിലെ നാല് വളകള്‍ അപഹരിച്ചു പ്രതി ബൈക്കില്‍ കടന്നു കളയുകയും ചെയ്തു. ശബ്ദം കേട്ടു ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മുഖത്ത് എട്ടും കൈയില്‍ നാലും തുന്നലുണ്ട്.
കൊല്ലം വെസ്റ്റ് സി.ഐ വി.എസ് ബിജുവിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള ടീം പ്രതിയുടെ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു അന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവില്‍പോയ പ്രതി കായലില്‍ ചാടി മരിച്ചത്. മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."