കേരള എക്കണോമിക്‌സ് അസോസിയേഷന്‍ സമ്മേളനം നാളെ
കോഴിക്കോട്: കേരള എക്കണോമിക്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിനു നാളെ ഫാറൂഖ് കോളജില്‍ തുടക്കമാകും. സാമ്പത്തിക വിദഗ്ധരുടെയും സാമ്പത്തിക ശാസ്ത്ര മേഖലയിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മയായ എക്കണോമിക് അസോസിയേഷന്റെ രണ്ടാം വാര്‍ഷിക സമ്മേളനമാണിത്.
കുടിയേറ്റം-വികസനം-സമൂഹം എന്ന പ്രമേയത്തിലുള്ള സമ്മേളനം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. അമിത് ഷോവണ്‍ ഉദ്ഘാടനം ചെയ്യും. കുടിയേറ്റവും വികസനവും, കുടിയേറ്റവും വയോധികരും, സാമ്പത്തിക വികസനവും കാലാവസ്ഥാ വ്യതിയാനവും തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സെഷനുകളിലായി പ്രൊഫ. എം.എ ഉമ്മന്‍, ഡോ. ബി.എ പ്രകാശ്, കെ.എസ് ജയിംസ്, പ്രൊഫ. അമിത് ഭരദ്വാജ് തുടങ്ങിയവര്‍ ക്ലാസ് നയിക്കും. മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരം മലയാള മനോരമ തിരുവനന്തപുരം ബ്യൂറോചീഫ് ജോണ്‍ മുണ്ടക്കയത്തിന് സമ്മാനിക്കും.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ വി.കെ.സി മമ്മദ് കോയ, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, കെ.ഇ.എ പ്രസിഡന്റ് ഡോ. വി.പി രാഘവന്‍, ഡോ. പി.പി യൂസഫലി, ഷിഹാബുദ്ദീന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."