മത്സ്യത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഉറപ്പുവരുത്തും:ക്ഷേമനിധി ബോര്‍ഡ്
ആലപ്പുഴ : അര്‍ഹരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ അറിയിച്ചു.
ആധാര്‍ ബന്ധിപ്പിക്കാത്തതുമൂലം നിരവധി പേര്‍ക്ക് പെന്‍ഷന്‍ നല്‍കാനാവാത്ത സ്ഥിതിയുണ്ട്. ഇതിനു പരിഹാരം കാണാന്‍ ജില്ലയിലെ 26 കേന്ദ്രങ്ങള്‍ വഴി അക്ഷയകേന്ദ്രത്തിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ എടുക്കാനുള്ള സൗകര്യമൊരുക്കാന്‍ ജില്ല ആസൂത്രണ സമിതി ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായത്തിനുള്ള 2016 ജൂണ്‍ വരെയുള്ള അപേക്ഷ തീര്‍പ്പാക്കും.
മരണാനന്തര ധനസഹായം, മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം, പ്രസവാനുകൂല്യം എന്നിവ ജനുവരി 31നകം നല്‍കാനുള്ള നടപടി സ്വീകരിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. മത്സ്യബോര്‍ഡ് കമ്മിഷണര്‍ സൈറാ ബാനു, ജനപ്രതിനിധികളായ ജി. വേണുലാല്‍, എം. ഷീജ, ഹഫ്‌സത്ത്, റംലാ ഹാമീദ്, സുവര്‍ണ പ്രതാപന്‍, രാജു താന്നിക്കല്‍, പി.എസ്. ബാബു, ബാബു ആന്റണി, സംഘടനാ പ്രതിനിധികളായ സി. ഷാംജി, പി.ഐ. ഹാരിസ്, പി.വി. വിനോദ് കുമാര്‍, വി.സി. മധു, ഡി. ബാബു, എ.കെ. ബേബി, കെ.കെ. ദിനേശന്‍, സക്കീര്‍ ആലുപുറം, അഡ്വ. രഞ്ജിത്ത് ശ്രീനിവാസ്, സെക്രട്ടറി സി. ഭരതന്‍, റീജണല്‍ എക്‌സിക്യൂട്ടീവ് സ്മിത എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."