ട്രെയിനുകള്‍ വൈകും
തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ 2.15ന് കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന കൊല്ലം- ഹൈദരാബാദ് സ്‌പെഷല്‍ (07110) ട്രെയിന്‍ 21 മണിക്കൂര്‍ വൈകി രാത്രി 11.15നാണ് പുറപ്പെടുകയെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇന്ന് രാവിലെ 9.30ന് കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന കൊല്ലം- കാക്കിനഡ ടൗണ്‍ സ്‌പെഷല്‍ (07212) ട്രെയിന്‍ 14 മണിക്കൂര്‍ വൈകി രാത്രി 11.30നാണ് പുറപ്പെടുക.
ഉച്ചയ്ക്ക് 12.30ന് കൊല്ലത്തു നിന്ന് പുറപ്പെടുന്ന കൊല്ലം- എറണാകുളം മെമു (66308) ഈ മാസം 16 മുതല്‍ 27 വരെ 80 മിനിറ്റ് വൈകിയായിരിക്കും പുറപ്പെടുക. തിരുവല്ലക്കും ചങ്ങനാശ്ശേരിക്കും ഇടയില്‍ പാത ഇരട്ടിപ്പിക്കല്‍ പണി നടക്കുന്നതിനാലാണിത്.
ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രോത്സവം പ്രമാണിച്ച് തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എന്നീ ട്രെയിനുകള്‍ക്ക് ഇന്നു മുതല്‍ ഈ മാസം 22 വരെ ആലുവയില്‍ ഒരു മിനിറ്റ് താല്‍കാലിക സ്റ്റോപ്പ് അനുവദിക്കുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."