HOME
DETAILS
MAL
മുതിര്‍ന്നവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുമുണ്ട്: വി.എസ്
backup
January 14 2017 | 02:01 AM
കൊല്ലം: മുതിര്‍ന്നവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മക്കള്‍ക്കെന്നപോലെ സര്‍ക്കാരിനുമുണ്ടെന്ന് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സില്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൗവനകാലം സമൂഹത്തിനുവേണ്ടി ചെലവഴിച്ചവരാണ് മുതിര്‍ന്നവര്‍. വിദേശ രാജ്യങ്ങളില്‍ ഇവരെ സംരക്ഷിക്കാന്‍ നിയമംതന്നെയുണ്ട്. അവരുടെ ജീവിതം കൂടുതല്‍ സ്വച്ഛന്ദവും ആസ്വാദ്യകരവുമാക്കുന്ന നടപടികളാണ് അവിടെ സ്വീകരിക്കുന്നത്. നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനുള്ള പുതിയ തലമുറയുടെ ശ്രമത്തിനിടയില്‍ പ്രായമായവര്‍ അനാഥരാകുന്ന അവസ്ഥ ഉണ്ടാകരുതെന്നും വി.എസ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ്. അനന്തകൃഷ്ണന് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."